നാലാം സെമസ്റ്റർ എംഎ മ്യൂസിക് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ മ്യൂസിക് (സിസിഎസ്എസ്), ഏപ്രിൽ 2017 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ), പ്രാക്ടിക്കൽ, വൈവ പരീക്ഷ 12 നും മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, നവംബർ 2017, പ്രായോഗിക പരീക്ഷ എട്ട്, ഒൻപത്, മൂന്നാം സെമസ്റ്റർ എംഎൽഐഎസ്സി, നവംബർ 2017, പ്രായോഗിക പരീക്ഷ 21 നും മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്, നവംബർ 2017 22, 23 തീയതികളിലും അതത് പഠനവകുപ്പുകളിൽ നടക്കും.
ബിടെക് പ്രായോഗിക പരീക്ഷ
എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പെടെ) ഒക്ടോബർ 2017 പരീക്ഷയുടെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷ ഒൻപതിന് പയ്യന്നൂർ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
മൂന്നാം സെമസ്റ്റർ എംഎസ്സി എംഎൽടി പരീക്ഷകൾ
മൂന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബ് ടെക്നോളജി (എംഎൽടി), മേയ് 2017പരീക്ഷകൾ 26ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഒൻപത് വരെയും 150 രൂപ പിഴ സഹിതം 12 വരെയും സ്വീകരിക്കും. അപേക്ഷകൾ എപിസി, ചലാൻ സഹിതം 14 ന് തന്നെ സർവകലാശാലയിൽ എത്തിക്കണം. അപേക്ഷാഫീസ്: തിയറി 130 രൂപ, പ്രാക്ടിക്കൽ 510 രൂപ, പ്രോജക്ട് 760 രൂപ, വൈവ 160 രൂപ, മാർക്ക് ലിസ്റ്റ് 60 രൂപ, ക്യാന്പ് ഫീ 150 രൂപ, ആപ്ലിക്കേഷൻ ഫോം ഫീ 40 രൂപ (ഡൗണ്ലോഡ് ചെയ്തെടുത്ത ഫോമുകൾക്ക് മാത്രം).
ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷ പുനഃക്രമീകരിച്ചു
എട്ടിന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷ (കോളജുകളിലെ) 14 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.