University News
എംടെക് സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ
ഒന്നാം സെമസ്റ്റർ എംടെക് ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി, (2010 മുതൽ 2012 വരെ പ്രവേശനം) കംപ്യൂട്ടർ എയ്ഡഡ് പ്രോസസ് ഡിസൈൻ (2011,2012 പ്രവേശനം), കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് (2010 മുതൽ 2012 വരെ പ്രവേശനം) സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് സാധാരണഫോമിൽ 17 വരെ അപേക്ഷിക്കാം. ഫീസ് ഒരു പേപ്പറിന് 2500 രൂപ. വെബ്സൈറ്റിൽ നിന്ന് വിശദ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ‌

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ അറബിക് സിയുസിഎസ്എസ്‌ റഗുലർ, സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിവോക് റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സാഹിത്യ സ്പെഷൽ, എംഎ സംസ്കൃതം ലാംഗ്വേജ് ആൻ‌ഡ് ലിറ്ററേച്ചർ ജനറൽ (സിയുസിഎസ്എസ്)പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 19വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ എം‌എ മ്യൂസിക് (സിസിഎസ്‌എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി സപ്ലിമെന്‍ററി 2005 ,2008 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്‌ലിസ്റ്റുകൾ 14 മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
2017 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബിഎഡ് ഇന്‍റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യണം

ഒന്നാം സെമസ്റ്റർ ബിഎഡ് 2017 പ്രവേശനം റഗുലർ പരീക്ഷയുടെ ഇന്‍റേണൽ മാർക്ക് 19 വരെ അപ്‌ലോഡ് ചെയ്യാം.

സർട്ടിഫിക്കറ്റ് പരിശോധന

എൻജിനിയറിംഗ് വിഭാഗത്തിൽ അസി. എൻജിനിയർ (ഇലക്‌ട്രിക്കൽ) കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ ജനുവരി 17ലെ വിജ്ഞാപനപ്രകാരം യോഗ്യരായവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന 14ന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ഫോണ്‍: 0494 2407106.
More News