University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹ്യു​മാ​നി​റ്റീ​സ് പ​രീ​ക്ഷ മാ​റ്റി
ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി 2007 അ​ഡ്മി​ഷ​ൻ മു​ത​ൽ പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​യു​ടെ ഹ്യു​മാ​നി​റ്റീ​സ് പ​രീ​ക്ഷ 21 ലേ​ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മേ​യ് ര​ണ്ട്, ഏ​പ്രി​ൽ 19 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12 മു​ത​ൽ ആ​രം​ഭി​ക്കും. മാ​ർ​ച്ച് ര​ണ്ടു വ​രെ പി​ഴ​യി​ല്ലാ​തെ​യും 150 രൂ​പ പി​ഴ സ​ഹി​തം മാ​ർ​ച്ച് ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് 14 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള റ​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ മാ​ർ​ച്ച് 19 വ​രെ​യും 150 രൂ​പ പി​ഴ സ​ഹി​തം മാ​ർ​ച്ച് 23 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് 30 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. ഫീ​സ് വി​വ​രം ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി റ​ഗു​ല​ർ 70 രൂ​പ (ബി​സി​എ 120), സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് 100 രൂ​പ (ബി​സി​എ 130), പ്രാ​ക്ടി​ക്ക​ൽ80 രൂ​പ (ബി​സി​എ 180), പ്രോ​ജ​ക്ട് 70 രൂ​പ(​ബി​സി​എ 200), വൈ​വ110 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, ക്യാ​ന്പ് ഫീ​സ് 150 രൂ​പ, സെ​ന്‍റ​ർ ഫീ 25 ​രൂ​പ, അ​പേ​ക്ഷാ​ഫോം ഫീ​സ് 40 രൂ​പ

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ, ഏ​പ്രി​ൽ 2017 (സി​സി​എ​സ് എ​സ് പ​ഠ​ന​വ​കു​പ്പ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


സം​വാ​ദം

ബ​യോ​കെ​മി​സ്ട്രി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ജോ​ബി ജോ​സ് ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 12ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ ആ​ന​ന്ദ​തീ​ർ​ഥ ക്യാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.