University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ശാ​സ്ത്ര​യാ​ൻ പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും റൂ​സ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര​യാ​ൻ പ​ദ്ധ​തി 15, 16 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ച്ചേ​രു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ശാ​സ്ത്ര​യാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. മാ​തൃ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ക​സ​ന ച​രി​ത്രം, പ്ര​ദ​ർ​ശ​നം, അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​സ​ക്ത ഗ​വേ​ഷ​ണ​സം​ഭാ​വ​ന​ക​ളു​ടേ​യും പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യി​ലൂ​ടെ അ​ക്കാ​ദ​മി​ക സ​മൂ​ഹ​വും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള വേ​ദി സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ ല​ക്ഷ്യം.​നൂ​റു​ക​ണ​ക്കി​ന് താ​ളി​യോ​ല​ക​ൾ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ൽ​ത​ന്നെ അ​വ​ശ്യം ക​ണ്ടി​രി​ക്കേ​ണ്ട​തു​മാ​യ ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നു​സ്ക്രി​പ്റ്റ് ലൈ​ബ്ര​റി, ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്കോ​പ്, മാ​സ് സ്പെ​ക്ട്രോ​മെ​ട്രി, രാ​മ​ൻ സ്പെ​ക്ട്രോ​മീ​റ്റ​ർ തു​ട​ങ്ങി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ള്ള സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ൻ സെ​ന്‍റ​ർ, അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി, ആ​ർ​ക്കി​യോ​ള​ജി,ബോ​ട്ട​ണി, ജി​യോ​ള​ജി, സു​വൊ​ള​ജി തു​ട​ങ്ങി​യ മ്യൂ​സി​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​രു​മാ​യും ഗ​വേ​ഷ​ക​രു​മാ​യും സം​വ​ദി​ക്കാ​നും പൊ​തു​സ​ന്ദ​ർ​ശ​ന​ദി​ന​ങ്ങ​ളി​ൽ സാ​ധി​ക്കും.​ഒ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും തൊ​ഴി​ലി​നും ഉ​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും വി​വി​ധ പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ബാ​ച്ചു​ക​ളാ​യി പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാ സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം), ​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26.

ബി​പി​ടി ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​ടി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 24.

ബി​സി​എ, ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ​യും ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ​യും (2010 സ്കീം, 2010 ​അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011 & 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

2018 ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ്ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് ര​ണ്ട്, 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നും അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2017 ജൂ​ലൈ/​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, മ്യൂ​സി​ക് സ​പ്ലി​മെ​ന്‍റ്റി പ​രീ​ക്ഷ​ക​ളു​ടെ​യും, 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും 14 മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം.

എം​എ​സ്‌​സി, എം​എ, എം​പി​എ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ്, സൈ​ക്കോ​ള​ജി, എം​എ മ്യൂ​സി​ക്, എം​പി​എ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​രീ​ക്ഷ

മാ​ർ​ച്ച് 14ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഐ​ഡി)(​റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)(2015 സ്കീം), ​മാ​ർ​ച്ച് 13ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഐ​ഡി) (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)(2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 22, 50 രൂ​പ പി​ഴ​യോ​ടെ 24, 125 രൂ​പ പി​ഴ​യോ​ടെ 27വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി 14 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തീ​യ​തി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ൽ 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ന്‍റ​സ്ട്രി​യ​ൽ മൈ​ക്രോ ബ​യോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20, 21 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.