സെഷണൽ/ സിഎ മാർക്ക് ഇംപ്രൂവ് ചെയ്യാം
ബിടെക് കോഴ്സ് പൂർത്തിയാക്കിയ (2012 അഡ്മിഷൻ) അഞ്ച് വർഷം കഴിഞ്ഞ, പരാജയപ്പെട്ട വിദ്യാർഥികൾക്ക് (ബിടെക് ഈവൻ സെമസ്റ്റർ) വിഷയങ്ങളുടെ സെഷണൽ/ സിഎ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുള്ള അവസരം നൽകും. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ ഇംപ്രൂവ്മെന്റ് പറ്റുകയുള്ളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 26. വിജ്ഞാപനവും വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭിക്കും.
ബിഎസ്സി ഫലം
2017 മേയിൽ നടത്തിയ മൂന്നും അഞ്ചും സെമസ്റ്റർ (കരിയർ റിലേറ്റഡ് 2013 അഡ്മിഷനു മുൻപുള്ളത്, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധയ്ക്കും പുനർമൂല്യനിർണയത്തിനും മാർച്ച് 16 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാകണം
2017 ഫെബ്രുവരിയിൽ നടന്ന ഏഴാം സെമസ്റ്റർ ബിടെക് (റഗുലർ/പാർട്ട്ടൈം/പാർട്ട്ടൈംറീസ്ട്രക്ചേർഡ്) (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ സൂക്ഷ്മ പരിശോധനയ്ക്കായി തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി ബിടെക് റീവാല്യേുഷൻ സെക്ഷനിൽ 19 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
ബിഎ/ബിഎസ്സി /ബികോം/ബിബിഎ/ബിസിഎ മേഴ്സി ചാൻസ് പരീക്ഷ
ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി /ബികോം (ത്രീമെയിൻ)/ബിബിഎ/ബിസിഎ (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ) കോഴ്സുകളിൽ 2008 വരെ അഡ്മിഷൻ എടുത്ത് പഠിച്ചിരുന്നവർക്കായി മേഴ്സി ചാൻസ് പരീക്ഷ നടത്തും. പരീക്ഷയ്ക്ക് 21വരെയും, 50 രൂപ പിഴയോടെ ഫെബ്രുവരി 26, 125 രൂപ പിഴയോടെ മാർച്ച് ഒന്ന് വരെയും ഓഫ്ലൈനായി ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിപിഎ പ്രാക്ടിക്കൽ
2017 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിപിഎ വോക്കൽ, വയലിൻ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.