University News
ഓവർസിയർ (ഇലക്ട്രിക്കൽ) നിയമനം: അപേക്ഷ ക്ഷണിച്ചു
ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 26 വൈകുന്നേരം അഞ്ച് മണി. പ്രതിമാസ മൊത്ത വേതനം: 19,950 രൂപ. പ്രായം 2018 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങൾക്കും വെബ്സൈറ്റ് (www.universityofcalicut.info) സന്ദർശിക്കുക.


ഫിസിക്സ് പഠനവകുപ്പിൽ ജൂണിയർ റിസർച്ച് ഫെലോ: അപേക്ഷ ക്ഷണിച്ചു

ഫിസിക്സ് പഠനവകുപ്പിൽ ഡിഎഇബിആർഎൻഎസ് പ്രോജക്ടിലേക്ക് ജൂണിയർ റിസർച്ച് ഫെലോയെ (രണ്ട്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, യോഗ്യത, ജാതി, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് ഒന്നിനകം അയക്കണം. വിലാസം: ഡോ. എം.എം. മുസ്തഫ, ഡിപ്പാർട്ടുമെന്‍റ് ഓഫ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635. ഫോണ്‍ : 9745509190. ഇമെയിൽ: [email protected]


17ലെ ആറാം സെമസ്റ്റർ യുജി കോണ്‍ടാക്ട് ക്ലാസ് മാറ്റി

വിദൂവിദ്യാഭ്യാസം 17ന് നടത്താനിരുന്ന ആറാം സെമസ്റ്റർ യുജി കോണ്‍ടാക്ട് ക്ലാസ് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.


ലൈബ്രറി സയൻസ്: കോഷൻ ഡെപ്പോസിറ്റ് വിതരണം

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പിൽ പഠിച്ച 2012 പ്രവേശനം ബാച്ച് വരെയുള്ള വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് 22നകം കൈപ്പറ്റണം.


പരീക്ഷ

വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിജിഡിഎ (2014 പ്രവേശനം) സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ 26ന് ആരംഭിക്കും.


മാറ്റിയ മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷ

ഏഴിന് നടത്താനിരുന്ന് 23ലേക്ക് മാറ്റിയ മൂന്നാം സെമസ്റ്റർ ബിടെക് (2014 സ്കീം) പേപ്പർ ഇഎൻ 14 301എൻജിനിയറിംഗ് മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് രണ്ടിലേക്ക് മാറ്റി. സമയം രാവിലെ 9.30ന്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ 201213 പ്രവേശനം (സിസിഎസ്എസ്) ആറാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ , ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിഎ, ബിടിഎച്ച്എം, ബിഎച്ച്എ, ബിവിസി, ബിഎച്ച്എ, ബിഎ അഫ്സൽഉൽഉലമ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച് വരെയും അപേക്ഷിക്കാം.


ഒന്നാം സെമസ്റ്റർ ബിവോക് റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് 23 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബിടിഎഫ്പി (സിയുസിബിസിഎസ്എസ്, 2015 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പരീക്ഷ മാർച്ച് 20ന് ആരംഭിക്കും.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.


2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേർണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ‌ 25 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി‌കോം, ബിബിഎ, ബികോം ഓണേഴ്സ് (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2016, രണ്ടാം വർഷ ബികോം പാർട്ട് ഒന്ന്, രണ്ട് ഏപ്രിൽ 2016 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

അ​ഗ്നി​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണം മ​ല​പ്പു​റം ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ അ​ഗ്നി​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക്ക​ര​ണ റാ​ലി​യും ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. റാ​ലി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​ർ എം. ​മോ​ഹ​ൻ​ദാ​സ്, സ​ർ​വ​ക​ലാ​ശാ​ലാ ഹ​രി​ത കാ​ന്പ​സ് പ​ദ്ധ​തി ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍ ഇ. ​തോ​പ്പി​ൽ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. ദി​വാ​ക​ര​ൻ ഉ​ണ്ണി, കെ. ​മ​നോ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റാ​ലി​യി​ൽ കാ​ന്പ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.


ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ശ​രി​യാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ലൂ​ടെ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ. "ഭൗ​മ​ശാ​സ്ത്ര മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളും പ്ര​യോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ന്ന​തി​നും ഭൗ​മ​വി​ദ​ഗ്ധ​രു​ടെ സേ​വ​നം പ്രാ​യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ സി​ഡ​ബ്ല്യൂ​ആ​ർ​ഡി​എം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​ബി. അ​നി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പി. ആ​ദ​ർ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് ഉ​മ്മ​ള​ത്ത്, കെ.​എ​സ്. ഷാ​ഹി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ 17ന് ​സ​മാ​പി​ക്കും.


അ​ഭി​ന​വ ഭാ​ര​തി സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സം​സ്കൃ​ത പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഭി​ന​വ ഭാ​ര​തി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 19ന് ​പ​ഠ​ന​വ​കു​പ്പ് ഹാ​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​സി. രാ​ജേ​ന്ദ്ര​ൻ, പ്ര​ഫ. പി.​വി. രാ​മ​ൻ​കു​ട്ടി, പ്ര​ഫ. പി.​വി. നാ​രാ​യ​ണ​ൻ, പ്ര​ഫ. കെ.​പി. കേ​ശ​വ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.
More News