എസ്എസ്എല്‍സി/ടിഎച്ച്എസ്എസ്എല്‍സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും
തിരുവനന്തപുരം: മാര്‍ച്ച് എസ്എസ്എല്‍സി /ടിഎച്ച്എസ്എസ്എല്‍സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് ഐ എക്സാംസ് (iExaMS) HM, SUPDNT/PRINCIPAL ലോഗിനില്‍ ലഭ്യമാണ്. മുന്‍കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ഥിയുടെ പ്രാദേശിക ഭാഷയിലുള്ള പേരും നിരന്തരമൂല്യ നിര്ണയമാര്ക്കും ഹാള്ടിക്കറ്റിലുണ്ട്.