University News
എം​സി​എ പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ്
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാളെ ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ജ​നു​വ​രി 2018 പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 20 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ജ​നു​വ​രി 2018 പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ നാളെ മു​ത​ല്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​വും. പ്ര​സ്തു​ത പ​രീ​ക്ഷക​ള്‍​ക്ക് ഐ​ടി​ഇ​സി കാ​സ​ർ​ഗോ​ഡ് സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ നീലേശ്വരം ഡോ. ​പി.​കെ. രാ​ജ​ന്‍ മെ​മ്മോ​റി​യ​ല്‍ കാ​മ്പ​സിൽ പ​രീ​ക്ഷ​യെ​ഴു​തണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം‌​എ​സ്‌സി ​എ​ന്‍​വ​യോ​ൺ​മെ​ന്‍റ​ൽ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ് റ​ഗു​ല​ര്‍/സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ര്‍ 2017, പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 19, 20 തീ​യ​തി​ക​ളി​ലും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 5,6,7,8 തീ​യ​തി​ക​ളി​ലും പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തും.


പ​രീ​ക്ഷാ​ഫ​ലം

സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി ​വു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്), ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ 28 വ​രെ സ്വീ​ക​രി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ ഇ​ക്ക​ണോ​മി​ക്സ് പ്രാ​യോ​ഗി​ക​പ​രീ​ക്ഷ

2017 ന​വം​ബ​റി​ല്‍ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ ഇ​ക്ക​ണോ​മി​ക്സ് (സി​ബി​സി​എ​സ്എ​സ് ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പേ​പ്പ​റാ​യ റി​സ​ർ​ച്ച് മെ​ത്തേ​ർ​ഡ്സ് ആ​ൻ​ഡ് ടെ​ക്നി​ക്സ് ഫോ​ർ എ​ക്ക​ണോ​മി​ക്സ് അ​നാ​ലി​സി​സ് തി​യ​റി പ​രീ​ക്ഷ മാ​ത്രം എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും എ​ഴു​തണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​സ്തു​ത വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്ര​യുംപെ​ട്ടെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടണം.

എംടെ​ക് പ​രീ​ക്ഷ​ക​ള്‍

നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എംടെ​ക് (സ​പ്ലി​മെ​ന്‍റ​റി),ഏ​പ്രി​ല്‍/​ജൂ​ണ്‍ 2017 പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഈമാസം 23, മാ​ര്‍​ച്ച് 12 തീ​യ​തി​ക​ളി​ല്‍ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ബിഎഎംഎ​സ് പ​രീ​ക്ഷ

നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച തേ​ര്‍​ഡ് പ്രൊ​ഫെ​ഷ​ണ​ല്‍ ബിഎഎംഎ​സ് (സ​പ്ലി​മെ​ന്‍റ​റി), ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷ​ക​ള്‍ 23ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എംഎ ഹി​ന്ദി പു​നഃ​പ​രീ​ക്ഷ

2017 ജൂ​ലൈ മൂന്നിന് ​ന​ട​ത്തു​ക​യും പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി (റ​ഗു​ല​ര്‍ 2016 അ​ഡ്മി​ഷ​ന്‍) മാ​ര്‍​ച്ച് 2017, പ​രീ​ക്ഷ​യു​ടെ ആ​ൻഡ് കാ​വ്യ​മീ​മാം​സ എ​ന്ന​ പേ​പ്പ​റി​ന്‍റെ പു​നഃ​പ​രീ​ക്ഷ 23ന് ​ന​ട​ത്തും.