പിജി സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം അവസാന വർഷ (മൂന്ന്, നാല് സെമസ്റ്റർ) എംഎ, എംഎസ് സി, എംകോം വിദ്യാർഥികൾക്ക് സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് സാധാരണ ഫോമിൽ മാർച്ച് 14 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പറൊന്നിന് 2500 രൂപ. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷ സമർപ്പിക്കുക. പരീക്ഷാ കേന്ദ്രം: കാലിക്കട്ട് സർവകലാശാലാ കാന്പസ്. അപേക്ഷ, ചലാൻ, എല്ലാ മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകളും സഹിതം സ്പെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, ഫസ്റ്റ് ഫ്ളോർ, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്‍ : 0494 2407367. വിവരങ്ങൾ വെബ്സൈറ്റിൽ.
ആഗോള കാലാവസ്ഥാ വ്യതിയാനം: സെമിനാറിൽ പങ്കെടുക്കാം
ആഗോള കാലാവസ്ഥാ വ്യതിയാനവും കാർബണ്‍ ഗവേഷണവും എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ 26 മുതൽ 28 വരെ നടത്തുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായി കോളജ് വിദ്യാർഥികൾ, അധ്യാപകർ, ശാസ്ത്ര സമൂഹം എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 21 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: 9526648534.
എൻജിനിയറിംഗ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ: അപേക്ഷ ക്ഷണിച്ചു
എൻജിനിയറിംഗ് കോളജിലെ (ഐഇടി) മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ (മൂന്ന് ഒഴിവ്) കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാർച്ച് 12. പ്രതിമാസ മൊത്ത വേതനം: 21,600 രൂപ. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ.
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) അഭിമുഖം
എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അസി. എൻജിനിയർ (ഇലക്ട്രിക്കൽ) കരാർ നിയമനത്തിന് 14ന് നടത്തിയ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള അഭിമുഖം 24ന് രാവിലെ 10ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരും മറ്റ് വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407106.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം 2012 മുതൽ 2013 വരെ പ്രവേശനം (സിസിഎസ്എസ്) ആറാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സൽഉൽഉലമ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാർച്ച് ഒന്ന് വരെയും 150 രൂപ പിഴയോടെ മാർച്ച് ആറ് വരെയും അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബികോം, ബിബിഎ (2014 മുതൽ പ്രവേശനം, സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 24 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്) നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് അഞ്ചിനകം ലഭിക്കണം.