ലൈബ്രറി സയൻസ് ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി. പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ ഉദ്ഘാടനം ചെയ്തു.
വിവര സാങ്കേതികവിദ്യ ലൈബ്രറികളിൽ: ബഹുസ്വരതയും നവീനതയും എന്ന വിഷയത്തിലാണ് ത്രിദിന സെമിനാർ. ബാംഗളൂർ സർവകലാശാലയിലെ ഡോ. കെയ്സർ മുനീബുള്ളഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി.പി.ഒ. നസറുദ്ദീനെ ആദരിച്ചുള്ള പുസ്തകം പ്രോവൈസ് ചാൻസലർ പ്രകാശനം ചെയ്തു. ഫൈസൽസെബാസ്റ്റ്യൻ എന്നിവരുടെ പേരിലേർപ്പെടുത്തിയ മെറിറ്റ് അവാർഡ് പി.ആവണിക്ക് സമ്മാനിച്ചു.
ചടങ്ങിൽ ഡോ. ടി.എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. വിജയകുമാർ, ഡോ.എം. ബാവകുട്ടി, പ്രഫ.എം. പരമേശ്വരൻ, ഡോ.ടി.എ. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 21ന് സമാപിക്കും.