2017 ഒക്ടോബറിൽ നടത്തിയ എംഫിൽ റഗുലർ (201617 ബാച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്) ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാർഥികളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംപിഎ ടൈംടേബിൾ
മാർച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംപിഎ റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംഎസ്സി പരീക്ഷ
മാർച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ജിയോഗ്രാഫി പരീക്ഷ (ജി.ഒ 231 അർബൻ ജിയോഗ്രാഫി) മാർച്ച് ഒൻപതിന് നടത്തും.
എൽഎൽബി ഫലം
2017 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (റഗുലർ/ഈവനിംഗ്) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകണം
2017 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിച്ചവർ ഫെബ്രുവരി 21 മുതൽ 27 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി പുനപരിശോധനാവിഭാഗത്തിൽ (ഋഖ 1സെക്ഷൻ) എത്തിച്ചേരണം.
ബിഎച്ച്എം പരീക്ഷ
ജനുവരി, ഫെബ്രുവരിയിൽ നടത്തിയ ഏഴ്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) ഏഴാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ 20, 26, 27, 28 തീയതികളിലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ 21, 22, 23 തീയതികളിലും അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎച്ച്എം ഫലം
2017 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) (2014 സ്കീംറഗുലർ) ആൻഡ് സപ്ലിമെന്ററി, 2011 സ്കീംസപ്ലിമെന്ററി) ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അവസാന തീയതി മാർച്ച് 17.
2017 ഓഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) (2014 സ്കീംറഗുലർ) ആൻഡ് സപ്ലിമെന്ററി, 2011 സ്കീംസപ്ലിമെന്ററി) ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അവസാന തീയതി മാർച്ച് 19.
ബിഎസ്സി പ്രാക്ടിക്കൽ
2017 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി (കോർ) വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.