മൂന്നാം സെമസ്റ്റര്‍ പിജി ഉത്തരക്കടലാസ്
മൂന്നാം സെമസ്റ്റര്‍ പിജി എംഎ/എംഎസ്സി/എംകോം (സിഎസ്എസ്, റഗുലര്‍) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഇന്നു മുതല്‍ ആലുവ യുസി കോളജ്, തിരുവല്ല ടൈറ്റസ് രണ്ടാമന് ടീച്ചേഴ്സ് കോളജ്, പാലാ അല്‍ഫോണ്‍സാ കോളജ് എന്നീ കേന്ദ്രങ്ങളില്‍ നടത്തും. മൂല്യനിര്‍ണയത്തിന് അറിയിപ്പ് ലഭിച്ച എല്ലാ അധ്യാപകരും ഇന്നുമുതല്‍ ബന്ധപ്പെട്ട ക്യാമ്പുകളില്‍ ഹാജരാകണം.
പ്രാക്ടിക്കല്‍
2017 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് വൊക്കേഷണല്‍ മോഡല്‍ രണ്ട്, കമ്പ്യൂട്ടര്‍ സയന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ 22, 23, 26 തീയതികളില്‍ വിവിധ കോളജുകളില്‍ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റില്‍ ലഭ്യമാണ്.
എംഫില്‍ സംവരണ സീറ്റൊഴിവ്
സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സില്‍ എംഫില്‍ പ്രോഗ്രാമിന് എസ്ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ എല്ലാ അസല്‍ രേഖകളുമായി 23നു വൈകുന്നേരം നാലിനു മുമ്പായി പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0481 2731043.
പരീക്ഷാഫലം
2017 ഏപ്രില്‍ മാസത്തില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ്, മലയാളം (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.