എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗണ്‍സലിംഗ് സൈക്കോളജി (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ മാർച്ച് രണ്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും.
വാക്ക് ഇൻ ഇന്റർവ്യൂ
ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സ്, പാലയാട് കാന്പസ്, അസി. പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനുവേണ്ടിയുള്ള വാക്ക്ഇൻഇന്റർവ്യൂ മാർച്ച് മൂന്നിന് സർവകലാശാലയുടെ താവക്കര കാന്പസിൽ നടക്കും. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 200 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസംരാവിലെ 10 ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniverstiy.ac.in) ലഭ്യമാണ്.