University News
പരീക്ഷാ തീയതി
അഞ്ചും ആറും സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍,സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 14ന് ആരംഭിക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്‌കീം 2017 അഡ്മിഷന്‍ റഗുലര്‍), മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (20142016 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 23ന് ആരംഭിക്കും. അപേക്ഷകള്‍ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് രണ്ടു വരെയും സ്വീകരിക്കും.

നാലാം പ്രൊഫഷണല്‍ ബിഎച്ച്എംഎസ് (2005 അഡ്മിഷന്‍ മുതല്‍) സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് മാര്‍ച്ച് 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. അവസാന മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ 10000 രൂപ സ്‌പെഷല്‍ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

വൈവാവോസി

2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംകോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 27 മുതല്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ വൈവാവോസി മാര്‍ച്ച് ഒന്നു മുതല്‍ മുന്നു വരെ കോട്ടയം സിഎംഎസ് കോളജ് ആലുവ യുസി കോളജ് എന്നിവിടങ്ങളില്‍ നടത്തും. സിഎംഎസ് കോളജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ സിഎംഎസ് കോളജിലും, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്്, സെന്റ് തെരേസാസ് എന്നീ കോളജുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ ആലുവ യുസി കോളജിലും ടൈംടേബിള്‍ പ്രകാരം ഹാജരാകണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംകോം സൂക്ഷ്മപരിശോധന

2017 മേയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംകോം (സി.എസ്.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫെബ്രുവരി 26 മുതല്‍ 28 വരെ നടത്തും. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ അന്നേ ദിവസം സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പര്‍ 226 (സിഎസ്പി അഞ്ച്) സെക്ഷനില്‍ ഐഡന്റിറ്റി കാര്‍ഡ്, ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം.

പരീക്ഷാഫലം

2017 ജൂലൈ മാസത്തില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഡിസബിലിറ്റി സ്റ്റഡീസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സയന്‍സസ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 സെപ്റ്റംബറില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ജൂണ്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.


അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റി

24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട്.