ബിരുദ പഠനം: പ്രൈവറ്റിൽ നിന്ന് വിദൂരപഠന രീതിയിലേക്ക് മാറണം
വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതിന് യുജിസി അംഗീകാരം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 201718 അധ്യയന വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികളിൽ ബിഎ ഉറുദു ഒഴികെയുള്ള വിദ്യാർഥികൾ വിദൂരവിദ്യാഭ്യാസ വിഭാഗം (എസ്ഡിഇ) മോഡിലേക്ക് 26 മുതൽ മാർച്ച് 14 വരെയുള്ള തിയതിക്കുള്ളിൽ മാറേണ്ടതാണെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ബിഎ ഉറുദു വിദ്യാർഥികൾക്ക് പ്രൈവറ്റ് രജിസ്ട്രേഷനിൽ തന്നെ തുടരാം.
പ്രൈവറ്റ് രജിസ്ട്രേഷനിൽ നിന്ന് എസ്ഡിഇയിലേക്ക് മാറുന്നതിന് ബിഎ, ബികോം, ബിഎസ് സി മാത്തമാറ്റിക്സ് വിദ്യാർഥികൾ 500 രൂപയും ബിബിഎ വിദ്യാർഥി 1000 രൂപയും ഫീസ് അടയ്ക്കണം.
ഇപ്രകാരം മാറുന്ന വിദ്യാർഥിക്ക് ഒന്നാം വർഷത്തിലെ പഠനസമാഗ്രികളും കോണ്ടാക്ട് ക്ലാസുകളും ഓണ്‍ലൈനായി നൽകും. രണ്ടാം വർഷവും മൂന്നാം വർഷവും ബിഎ വിദ്യാർഥികൾ 1400 രൂപയും, ബികോം, ബിഎസ് മാത്തമാറ്റിക്സ് വിദ്യാർഥികൾ 1600 രൂപയും, ബിബിഎ വിദ്യാർഥികൾ 3000 രൂപയും വീതം വാർഷിക ഫീസ് അടക്കേണ്ടതാണ്. രണ്ടാം വർഷവും മൂന്നാം വർഷവും സന്പർക്ക ക്ലാസുകൾ ഉണ്ടാവും. പ്രിന്റ് ചെയ്ത പഠനസാമഗ്രികളും നൽകും. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കും, ഒഇസി വിദ്യാർഥികൾക്കും ഫീസ് ആനുകൂല്യം ലഭിക്കും. ഇതിനായുള്ള അപേക്ഷാഫോം മതിയായ രേഖകളോടൊപ്പം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ്.
രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രം
മാർച്ച് ഒന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. താഴെ കൊടുത്ത കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
മൊകേരി ഗവണ്മെന്റ് കോളജ് (പേരാന്പ്ര സികെജി മെമ്മോറിയൽ ഗവണ്മെന്റ് കോളജ്), പുല്ലേപടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ), മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് (ഫറോക്ക് റൗളത്തുൽ ഉലും അറബിക് കോളജ്), മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് (ഒറ്റപ്പാലം മർകസ് ഓറിയന്റൽ അറബിക് കോളജ്), കടമേരി റഹ്മാനിയ അറബിക് കോളജ്പ്രൈവറ്റ് വിദ്യാർഥികൾ മാത്രം (മടപ്പള്ളി ഗവണ്മെന്റ് കോളജ്), മന്പാട് എംഇഎസ് കോളജ് (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), പട്ടാന്പി എസ്എൻജിഎസ് കോളജ് (കരിങ്ങനാട് സലഫിയ അറബിക് കോളജ്).
മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷാ സമയം
26, മാർച്ച് രണ്ട് തിയതികളിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2014 സ്കീം) പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
ബിആർക് പരീക്ഷ: കളൻതോട് കെഎംസിടി കേന്ദ്രം വിദ്യാർഥികളുടെ ശ്രദ്ധക്ക്
മൂന്നാം സെമസ്റ്റർ ബിആർക് പരീക്ഷക്ക് കളൻതോട് കെഎംസിടി കോളജ് ഓഫ് ആർകിടെക്ചർ കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ചേലേന്പ്ര ദേവകിയമ്മ കോളജ് ഓഫ് ആർകിടെക്ചറിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ബിആർക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം
ബിആർക് 2012 സ്കീമിൽ ജൂലൈ 2017ൽ പത്താം സെമസ്റ്റർ പാസായ വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാർക്ക് ലിസ്റ്റും 24 മുതൽ സർവകലാശാലയിൽ നിന്നും വിതരണം ചെയ്യും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സുവോളജി/എംഎ ഇസ്ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം.
ബിഎഎംഎസ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ
സെക്കന്റ് ബിഎഎംഎസ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ 26ന് കോട്ടക്കൽ വിപിഎസ് ആയൂർവേദ കോളജിൽ ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ് സി/ബികോം/ബിബിഎ (സിസിഎസ്എസ്) നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
സാരി ഡിസൈനിംഗിൽ സൗജന്യ പരിശീലനം
ലൈഫ്ലോംഗ് ലേണിംഗ് വകുപ്പിൽ ആരംഭിക്കുന്ന സ്ത്രീകൾക്കായുള്ള സാരി ഡിസൈനിംഗുമായി ബന്ധപ്പെട്ട വണ്‍സ്ട്രോക്ക് പെയിന്റിംഗ്, ഫ്രീസ്റ്റൈൽ പെയിന്റിംഗ് സൗജന്യ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. കാൻവാസ്, പോട്ട്, പേപ്പർ എന്നിവയിലാണ് പരിശീലനം. മാർച്ച് ആദ്യവാരത്തിൽ ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 0494 2407360.