University News
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ശാ​സ്ത്ര​യാ​ൻ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ല​ബോ​റ​ട്ട​റി​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സ​ന്ദ​ർ​ശി​ക്കാ​നും ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു​മ​ന​സ്സി​ലാ​ക്കാ​നു​മാ​യി കാ​ന്പ​സി​ൽ മൂ​ന്ന് ദി​വ​സ​ത്തെ "ശാ​സ്ത്ര​യാ​ൻ’ പ​രി​പാ​ടി ന​ട​ത്തു​ന്നു. 35 പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മെ പു​റ​ത്തു​ള്ള ഏ​താ​നും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഒ​രു​ക്കും.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന സ്ലൈ​ഡ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ല​ഘു​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​വും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ഴ്സു​ക​ളെ കു​റി​ച്ച് വി​വ​രി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ, ര​ക്ത​പ​രി​ശോ​ധ​നാ ക്യാ​ന്പ് എ​ന്നി​വ​ക്ക് പു​റ​മെ ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ടി​ഷ്യു​ക​ൾ​ച്ച​ർ, ലെ​യ​റിം​ഗ് തു​ട​ങ്ങി​യ​വ നേ​രി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​വു​മൊ​രു​ക്കും. ശ​ല​ഭ മ്യൂ​സി​യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. അ​റ​ബി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാം​സ്കാ​രി​ക പ​വ​ലി​യ​ൻ ഒ​രു​ക്കും. മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ അ​റ​ബ് നാ​ഗ​രി​ക​ത​യു​ടെ പു​രോ​ഗ​തി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഗ​ണി​തം, ഗോ​ള​ശാ​സ്ത്രം, ഭൂ​മി​ശാ​സ്ത്രം, ഭൗ​തി​ക​ശാ​സ്ത്രം, ര​സ​ത​ന്ത്രം, ആ​രോ​ഗ്യ​ശാ​സ്ത്രം, പ്ര​കാ​ശ ശാ​സ്ത്രം, സ​സ്യ​ശാ​സ്ത്രം, ജ​ന്തു​ശാ​സ്ത്രം, വൈ​ദ്യ​ശാ​സ്ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കേ​ര​ള​ത്തി​ലെ പ​തി​നേ​ഴാം നൂ​റ്റാ​ണ്ട് മു​ത​ലു​ള്ള അ​റ​ബി ര​ച​ന​ക​ളു​ടെ ക​യ്യെ​ഴു​ത്ത് പ്ര​തി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​വും. അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്ത സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റ​ബ് നാ​ട​ക അ​വ​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും.

ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്ര വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം മ​റ്റൊ​രു​ആ​ക​ർ​ഷ​ണ​മാ​ണ്. മാ​ർ​ച്ച് ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി. ‌
More News