ഒന്നും രണ്ടും വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും വർഷ അഫ്സൽഉൽ ഉലമ (പ്രിലിമിനറി)(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ (2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2018 പരീക്ഷകൾ യഥാക്രമം ഏപ്രിൽ 27, 18 തീയതികളിൽ ആരംഭിക്കും. അപേക്ഷകൾ ഓണ്ലൈനായി ഈമാസം 28 മുതൽ മാർച്ച് 15 വരെ പിഴയില്ലാതെയും 150 രൂപ പിഴസഹിതം മാർച്ച് 19 വരെയും സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ചലാൻ സഹിതം മാർച്ച് 23 നകം സർവകലാശാലയിൽ എത്തിക്കണം. ഫീസ് ഇപ്രകാരമാണ്. തിയറി റഗുലർ 70 രൂപ/പേപ്പർ, (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 100 രൂപ), മാർക്ക് ലിസ്റ്റ് 60 രൂപ, സെന്റർ ഫീ 25 രൂപ, ക്യാന്പ് ഫീ 150 രൂപ, ആപ്ലിക്കേഷൻ ഫോം ഫീ 40 രൂപ.
പിജി (സിസിഎസ്എസ്) പ്രായോഗിക/വാചാ പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എംസിജെ (സിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ മാർച്ച് ഏഴ്, എട്ട് തീയതികളിലും ഒന്നാം സെമസ്റ്റർ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രായോഗിക പരീക്ഷകൾ ഈമാസം 26, മാർച്ച് 22 തീയതികളിലും അതത് പഠനവകുപ്പുകളിൽ നടത്തും.
മൂന്നാം സെമസ്റ്റർ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രായോഗിക പരീക്ഷകൾ മാർച്ച് 23, 26, 27, 28 തീയതികളിലും മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി പ്രായോഗിക പരീക്ഷകൾ ഈമാസം 28, മാർച്ച് 1,2,5 തീയതികളിലും മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് വാചാപരീക്ഷ ഈമാസം 27നും അതത് പഠനവകുപ്പുകളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് പഠനവകുപ്പുകളുമായി ബന്ധപ്പെടണം.
ഫൈനൽ ബിഡിഎസ് പാർട്ട് ഒന്ന് ഡിഗ്രി പ്രായോഗിക/വാചാപരിക്ഷ ഫൈനൽ ബിഡിഎസ് പാർട്ട് ഒന്ന് ഡിഗ്രി (സപ്ലിമെന്ററി 2007 നും അതിനു മുന്പും) ഓഗസ്റ്റ് 2017 പ്രായോഗിക/വാചാപരീക്ഷ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.