University News
ഒ​ന്നാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ര്‍​ഷ എം​എ/ എം​എ​സ് സി/ ​എം​കോം കോ​ഴ്‌​സു​ക​ള്‍​ക്ക് 201718 അ​ധ്യ​യ​ന വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും അ​ന്ന് ന​ട​ക്കും. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഐ​ഡി സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം. മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ എം​എ ഇ​ക്ക​ണോ​മി​ക്‌​സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ നി​ന്നും പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി അ​വി​ടെ കോ​ണ്‍​ടാ​ക്ട് ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം.

സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്‌​സി​ന് 2001 മു​ത​ല്‍ 2009 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും എം​എ​സ് സി ​കെ​മി​സ്ട്രി​ക്ക് 2001 മു​ത​ല്‍ 2004 വ​രെ​യും (2001 സ്‌​കീം), 2005 മു​ത​ല്‍ 2009 വ​രെ​യു​മു​ള്ള (2005 സ്‌​കീം) വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​യി സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (നോ​ണ്‍ സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ ന​ട​ത്തു​ന്നു. സാ​ധാ​ര​ണ ഫോ​മി​ല്‍ മാ​ര്‍​ച്ച് 15 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. അ​പേ​ക്ഷ, മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ എ​ല്ലാ പ​ക​ര്‍​പ്പു​ക​ളും ച​ലാ​നും സ​ഹി​തം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407367. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് (2015 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് മാ​ര്‍​ച്ച് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 28 മു​ത​ല്‍ പ​ട്ടാ​മ്പി എ​സ്എ​ന്‍​ജി​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കാ​മ്പ​സി​ലെ 61 മ​ര​ങ്ങ​ള്‍ ഒ​ന്നി​ച്ച് വി​ല്‍​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. മു​ദ്ര​വ​ച്ച ക്വ​ട്ടേ​ഷ​ന്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്ന്. വി​വ​ര​ങ്ങ​ള്‍​ക്ക് സി​വി​ല്‍ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്‌​സൈ​റ്റ് www.universityofcalicut.info .

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കും: വൈ​സ് ചാ​ന്‍​സ​ല​ര്‍

കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു. 'പ​രി​സ്ഥി​തി മാ​റ്റ​വും കാ​ര്‍​ബ​ണി​ക ഗ​വേ​ഷ​ണ​വും: നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍ ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ 432 കോ​ള​ജു​ക​ളി​ല്‍ ഗ്രീ​ന്‍ കാ​മ്പ​സ്​ക്ലീ​ന്‍ കാ​മ്പ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. ഹ​രി​ത​വ​ല്‍​കൃ​ത കാ​മ്പ​സാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യെ​യും കോ​ള​ജു​ക​ളെ​യും അ​ടു​ത്ത പ​രി​സ്ഥി​തി​ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് പ്ര​ഖ്യാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​മ്പ​സി​ലെ 35 പ​ഠ​ന​വ​കു​പ്പു​ക​ളും വി​വി​ധ ഡ​യ​റ​ക്ട​റേ​റ്റു​ക​ളും ചേ​ര്‍​ന്ന് സു​വ​ര്‍​ണ്ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നാ​ല്‍​പ്പ​തി​ലേ​റെ ദേ​ശീ​യ​അ​ന്ത​ര്‍ ദേ​ശീ​യ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു. ത്രി​ദി​ന സെ​മി​നാ​റി​ല്‍ 50 പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ര​സ​ത​ന്ത്ര ശാ​സ്ത്ര ശാ​ഖ​ക​ളു​ടെ അ​തി​രു​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​സു​രേ​ഷ് ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​സി.​എ​ല്‍.​ജോ​ഷി, പ്ര​ഫ.​കെ.​എ​ല്‍.​സെ​ബാ​സ്റ്റ്യ​ന്‍, ഡോ.​എ.​അ​ജ​യ​ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More News