2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി 2015 സ്കീം 2016 അഡ്മിഷൻ റഗുലർ 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മാർച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബികോം പരീക്ഷാകേന്ദ്രങ്ങൾ
27ന് തുടങ്ങുന്ന ബികോം ഡിഗ്രി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് പരീക്ഷയ്ക്ക് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് സെന്ററായി അപേക്ഷിച്ചവർ തിരുവനന്തപുരം എംജി കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ഗവ. സംസ്കൃത കോളജിൽ അപേക്ഷിച്ച ഓഫ്ലൈൻ വിദ്യാർഥികളും, ഓണ്‍ലൈൻ ആയി അപേക്ഷിച്ച രജി.നന്പർ 1402004 മുതൽ 1402424 വരെയുള്ളവർ സർവകലാശാല പാളയം കാന്പസിലെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജ് അപേക്ഷിച്ചവർ ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഓണ്‍ലൈനായി അപേക്ഷിച്ച പെണ്‍കുട്ടികൾ തിരുവനന്തപുരം എംജി കോളജിലും, ആണ്‍കുട്ടികൾ തിരുവനന്തപുരം ഗവ. ആർട്സ് കോളജിലും, ഓഫ്ലൈനായി അപേക്ഷിച്ചവർ ചെന്പഴന്തി എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. പെരിങ്ങമ്മല ഇക്ബാൽ കോളജിൽ അപേക്ഷിച്ച എല്ലാവരും നെടുമങ്ങാട് ഗവ. കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ശാസ്താംകോട്ട ഡി.ബി കോളജിൽ അപേക്ഷിച്ച രജി.നന്പർ 1434003 മുതൽ 1434340 വരെയും, 3031534002 മുതൽ 3031534374 വരെയുള്ളവർ പ്രസ്തുത കോളജിലും രജി. നന്പർ 3031534376 മുതൽ 3031534495 വരെയുള്ളവരും, സപ്ലിമെന്ററിയായി രജിസ്റ്റർ ചെയ്ത ഓഫ്ലൈൻ വിദ്യാർഥികളും ചവറ ബിജെഎം കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. കൊല്ലം എഫ്എംഎൻ കോളജിൽ അപേക്ഷിച്ച എല്ലാ ഓണ്‍ലൈൻ, ഓഫ്ലൈൻ വിദ്യാർഥികളും ചാത്തന്നൂർ എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. കണ്ണൂർ, പാലക്കാട്, മലപ്പുറം ലേണഴ്സ് സപ്പോർട്ട് സെന്ററിലെ വിദ്യാർഥികൾ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ന്യൂസ് എന്ന ലിങ്കിൽ ലഭിക്കും.
എംഎസ്സി പ്രാക്ടിക്കൽ
2017 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 12, 13, 14 തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ കോളജിലും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പി.ജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ് ഫലം
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ലയോള കോളജിൽ സംഘടിപ്പിച്ച പി.ജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന്റെ 2017 ഓഗസ്റ്റിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി.നന്പർ 11254 (റീനി ആനി കോശി) ഒന്നാം റാങ്ക് നേടി.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് ഫലം
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം പിഎംജിയിലെ സിഎസിഇഇയിലും കൊല്ലം ടികെഎം കോളജിലുമായി സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒക്ടോബറിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി.നന്പർ 11449 (ഷിമി ഫിലിപ്പ്) ഒന്നാം റാങ്ക് നേടി.
തീയതി നീട്ടി
2017 ജൂണിൽ നടത്തിയ ഒന്നും രണ്ടും വർഷ ബികോം (ആന്വൽ സ്കീം) പരീക്ഷയ്ക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള തീയതി മാർച്ച് ഒൻപതുവരെ നീട്ടി.
യോഗ പരിശീലന പരിപാടി; രജിസ്ട്രേഷൻ ആരംഭിച്ചു
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ ജി.വി രാജ പവിലിയനിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന പ്രതിമാസ യോഗ പരിശീലന പരിപാടിയുടെ മാർച്ച് മാസത്തെ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാഫോം ജി.വി. രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വിഭാഗം ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പറുകൾ : 04712306485/ 8921507832.
ബിഎസ്സി ഫലം
2016 ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് പരീക്ഷ
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ (2013 സ്കീം റഗുലർ 2016 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2015 അഡ്മിഷൻ) വിദ്യാർഥികൾക്കായി മാർച്ച് 21 മുതൽ ആരംഭിക്കുന്ന പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 27 ന് ആരംഭിക്കും. പിഴകൂടാതെ മാർച്ച് ആറ്, 50 രൂപ പിഴയോടെ മാർച്ച് എട്ട്, 125 രൂപ പിഴയോടെ മാർച്ച് 12 വരെയും ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.