University News
മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ്സി സൈക്കോളജി പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎ സൈക്കോളജിയുടെയും ബിഎസ്സി സൈക്കോളജിയുടെയും (സിബിസിഎസ്എസ് 2013ന് മുന്പുള്ള അഡ്മിഷൻ) പൊതു കോംപ്ലിമെന്‍ററി കോഴ്സായ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ആൻഡ് എലിമെന്‍ററി പ്രോബബിലിറ്റി എന്ന പേപ്പറിന്‍റെ പരീക്ഷ ഇന്നു നടത്തും.


പരീക്ഷാ തീയതി

ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2015 അഡ്മിഷൻ റഗുലർ,2013 2014 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ 16നു ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് യുജി പരീക്ഷകൾക്ക്, പരാജയപ്പെട്ട വിദ്യാർഥികൾക്ക് ഏഴു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷ സമർപ്പിക്കാം. സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാഫോമിന്‍റെ വിലയായി 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി 20 രൂപ വീതവും (പരമാവധി 100 രൂപ) പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. 2013 അഡ്മിഷൻ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് ഫീസായി 25 രൂപയും അടയ്ക്കണം. 2015 അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷകൾ ബന്ധപ്പെട്ട കോളജുകളിൽ നിന്നും ഓണ്‍ലൈനായി സമർപ്പിക്കണം. 2013 ആൻഡ് 2014 അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷകൾ സർവകലാശാലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവാവോസി

നാളെ മുതൽ മൂന്നുവരെ തിരുവല്ല മാർത്തോമ കോളജിൽ നടത്താനിരുന്ന മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംഎ ഇംഗ്ലീഷ് 2017 ഡിസംബർ (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവാവോസി ആറ്, ഏഴ് തീയതികളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ അതേ കേന്ദ്രത്തിൽ നടത്തുന്നതാണ്. ഈ പരീക്ഷയുടെ മറ്റു കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള വൈവാവോസി പരീക്ഷകൾക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്്ടിക്കൽ

നാലാം സെമസ്റ്റർ ബിഫാം സപ്ലിമെന്‍ററി ജനുവരി 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്പതു വരെ പുതുപ്പള്ളി ചെറുവാണ്ടൂർ ഡിപിഎസ് കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും് 12 വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ആക്ചൂറിയൽ സയൻസ് (ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ അനിമേഷൻ ആൻഡ് മൾട്ടിമീഡിയ (ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12വരെ അപേക്ഷിക്കാം.