അറ്റൻഡൻസ് പ്രോഗ്രാം റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ 23ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (സിബിഎസ്എസ്എസ് 2015 അഡ്മിഷൻ) എഴുതുന്ന വിദ്യാർഥികളുടെ അറ്റൻഡൻസ് പ്രോഗ്രാം റിപ്പോർട്ട് (എപിസി) സമർപ്പിക്കാനുള്ള തീയതി 12 വരെ നീട്ടി.
ആറാം സെമസ്റ്റർ ബിഎ എൽഎൽബി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററി), ഏപ്രിൽ 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 14 വരെ സർവകലാശാലയിൽ സ്വീകരിക്കും.
സംവാദം
സാന്പത്തികശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ജിജി കുമാരി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) ഒൻപതിന് രാവിലെ 10.30ന് തലശേരി പാലയാട് കാന്പസിലെ സാന്പത്തിക ശാസ്ത്ര വിഭാഗത്തിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ തലശേരി കാന്പസിലെ സാന്പത്തിക ശാസ്ത്രം വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
വാക്ഇൻഇന്റർവ്യൂ
തലശേരിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് കാന്പസിൽ അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുവേണ്ടി വാക്ഇൻഇന്റർവ്യൂ എട്ടിന് സർവകലാശാല താവക്കര കാന്പസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 200 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസം രാവിലെ പത്തിന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ((www.kannuruniversity.ac.in) ലഭ്യമാണ്.