പിക്യുഇ ഹാൾടിക്കറ്റ്
മാർച്ച് അഞ്ച്, ആറ് തിയതികളിൽ നടത്തുന്ന പിഎച്ച്ഡി പ്രിലിമിനറി ക്വാളിഫയിംഗ് പരീക്ഷയുടെ ഹാൾടിക്കറ്റ് (തമിഴ് ഒഴികെ) സർവകലാശാലയുടെ അതത് പഠനവകുപ്പുകളിൽ നിന്ന് ലഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിടിഎം/ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) മേയ് 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം മാർച്ച് 24നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
ഒന്ന്, അവസാന വർഷ ബിഎഫ്എ പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 12 വരെയും 150 രൂപ പിഴയോടെ മാർച്ച് 15 വരെയും അപേക്ഷിക്കാം.
പരീക്ഷ
ബിടിഎ മൂന്നാം സെമസ്റ്റർ (2015, 2016 പ്രവേശനം) റഗുലർ (സിയുസിബിസിഎസ്എസ്) പരീക്ഷ മാർച്ച് എട്ടിന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
എൽഎൽബി മൂന്നാം സെമസ്റ്റർ (ത്രിവത്സരം), മൂന്നാം സെമസ്റ്റർ (പഞ്ചവത്സരം), ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) മേയ് 2017 പരീക്ഷകളുടെയും, അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) മേയ് 2017, ഒന്പതാം സെമസ്റ്റർ (പഞ്ചവത്സരം) മേയ് 2017, ഒന്പതാം സെമസ്റ്റർ ബിബിഎഎൽഎൽബി ഏപ്രിൽ 2017 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സർവകലാശാല കർഷകർക്കായി ജൈവകൃഷി ശിൽപശാല നടത്തി
തേഞ്ഞിപ്പലം: ജൈവകൃഷിയെക്കുറിച്ച് കർഷകർക്കും വിദ്യാർഥികൾക്കുമായി കാലിക്കട്ട് സർവകലാശാലാ സുവോളജി പഠനവകുപ്പും ലൈഫ്ലോംഗ് ലേണിംഗ് വിഭാഗവും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സമൂഹം താഴെ തട്ടിലേക്ക് ഇറങ്ങുന്നതിന്റെ ഉദാഹരണമാണ് ശിൽപശാലയെന്ന് നേച്ചേഴ്സ് സിഗ്നേച്ചർ ഫൗണ്ടേഷൻ സ്ഥാപകനും വനമിത്ര പുരസ്കാര ജേതാവുമായ കെ.വി. ദയാൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ദാരിദ്യ്രത്തിൽ ജീവിക്കുന്ന സന്പന്ന രാഷ്ട്രമെന്ന പ്രതിച്ഛായ മാറ്റാൻ ലാബറട്ടറികളിൽ നിന്ന് വയലേലകളിലേക്കുള്ള ഇത്തരം യാത്രകൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. വൈ. ഷിബുവർധനൻ, ഡോ. വി.എം. കണ്ണൻ, ഡോ. ഇ. പുഷ്പലത, ഡോ. ഇ.എം. മനോജം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു.
ഉത്തര കേരളത്തിന്റെ സംസ്കൃത പാരന്പര്യം: ദേശീയ സെമിനാർ സമാപിച്ചു
തേഞ്ഞിപ്പലം: ഉത്തര കേരളത്തിന്റെ സംസ്കൃത പാരന്പര്യത്തെകുറിച്ച് സംസ്കൃത പഠനവകുപ്പിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ സമാപിച്ചു. സമാപന പ്രഭാഷണം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു.
സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടി.എം. വിജയൻ, ഡോ. എം. സത്യൻ, പഠനവകുപ്പ് മേധാവി ഡോ. എൻ.കെ. സുന്ദരേശ്വരൻ, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. കെ.കെ. അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു. സംസ്കൃത പഠനവകുപ്പിനായി നിർമ്മിച്ച അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.