University News
എം​ജി പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഇ​ന്ന് മു​ത​ൽ
എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള (ഇ​അ​ഠ ങ​ഏ​ഡ 201819) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ച്ച് 31ന് ​അ​വ​സാ​നി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​വി​ധ എം​എ, എം​എ​സ്സി, എ​ൽ​എ​ൽ​എം, എം​ടി​ടി​എം, എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 880 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 440 രൂ​പ​യു​മാ​ണ്. ഡെ​ബി​റ്റ് കാ​ർ​ഡ്, എ​ടി​എം, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് ഇ​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്കാം. ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ​ട​യ്ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യും പ്ര​വേ​ശ​ന പ്ര​ക്രീ​യ, യോ​ഗ്യ​ത, പ​ഠ​ന​വ​കു​പ്പു​ക​ൾ, പി​ജി പ്രോ​ഗ്രാ​മു​ക​ൾ, പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഘ​ട​ന/​സി​ല​ബ​സ് തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ളും ംംം.ര​മോ​ഴൗ.​മ​ര.​ശി, ംംം.ാഴൗ.​മ​ര.​ശി എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ മാ​സം സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി സൈ​ക്കോ​ള​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. എം.​ഡി. ആ​രാ​ധ​ന, അ​ശ്വ​തി സു​കു​മാ​ര​ൻ, വി.​ജെ. സു​മി ലി​സ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി 2011നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജി​ൽ 2017 ജൂ​ലൈ മാ​സം ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി 2011ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 13 വ​രെ അ​പേ​ക്ഷി​ക്കാം.