University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2017 ജൂ​​ണി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2017 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രി​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് പ്ര​​വേ​​ശ​​നം

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​നി​​ൽ ന​​ട​​ത്തു​​ന്ന വി​​വി​​ധ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. കൗ​​ണ്‍​സ​​ലിം​​ഗ് കോ​​ഴ്സി​​ൽ 12നും ​​മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫ് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി കോ​​ഴ്സി​​ൽ 13നും ​​യോ​​ഗി​​ക് സ​​യ​​ൻ​​സ് കോ​​ഴ്സി​​ൽ 14നും ​​ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സി​​ൽ 15നും ​​പ്ര​​വേ​​ശ​​നം ന​​ട​​ത്തും.

പ്ര​​വേ​​ശ​​ന​​ത്തി​​നു താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു, പ്രീ​​ഡി​​ഗ്രി എ​​ന്നീ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ൽ, ര​​ണ്ടു പ​​ക​​ർ​​പ്പു​​ക​​ൾ, ര​​ണ്ട് പാ​​സ്പോ​​ർ​​ട്ട്സൈ​​സ് ഫോ​​ട്ടോ, കോ​​ഴ്സ് ഫീ​​സ് 3000 രൂ​​പ, അ​​പേ​​ക്ഷാ ഫീ​​സ് 100 രൂ​​പ എ​​ന്നി​​വ​​യു​​മാ​​യി അ​ത​തു ദി​​വ​​സം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സി​​ലെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഏ​​തെ​​ങ്കി​​ലും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡും ര​​ണ്ടു പ​​ക​​ർ​​പ്പും അ​​ധി​​ക​​മാ​​യി സ​​മ​​ർ​​പ്പി​​ക്ക​ണം.
0481 2731560, 2731724, 9544 981839.

പ്രാ​​ക്ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​ഡ്യൂ​ക്കേ​​ഷ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി, ഇ​​ന്‍റ​​ലെ​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി (2017 2019 ബാ​​ച്ച്) മാ​​ർ​​ച്ച് 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ എ​​ട്ടു മു​​ത​​ൽ 21 വ​​രെ വി​​വി​​ധ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
...