University News
ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് ലക്ചറര്‍ : അപേക്ഷ ക്ഷണിച്ചു
ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ഇംഗ്ലീഷ് ലക്ചറര്‍ നിയമനത്തിന് ഓലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25. യോഗ്യത: 55% മാര്‍ക്കോടെ ഇംഗ്ലീഷ് പിജി/തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിലുള്ള നെറ്റ്/പിഎച്ച്ഡിയും. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും (വേതനം: 33,000 രൂപ). പ്രായം 2018 ജൂൺ ഒന്നിന് 65 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

ബിഎഡ് ഹിയറിംഗ് ഇംപയേര്‍ഡ് സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 പ്രവേശനം സപ്ലിമെന്‍ററി പരീക്ഷയ്ക്ക് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബിടിഎഫ്പി (സിയുസിബിസിഎസ്എസ്, 2015 പ്രവേശനം) റഗുലര്‍ പരീക്ഷയ്ക്ക് നാളെ വരെ അപേക്ഷിക്കാം.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബിവോക് (2015 പ്രവേശനം) ഫാര്‍മസിക്യൂട്ടിക്കല്‍ കെമിസ്ട്രി റഗുലര്‍ പരീക്ഷ 20ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 മുതല്‍ പ്രവേശനം റഗുലര്‍ /സപ്ലിമെന്‍ററി പരീക്ഷ 26ന് ആരംഭിക്കും.

പരീക്ഷാഫലം

2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ യുജി റീ അഡ്മിഷന്‍ /സ്ട്രീം ചേഞ്ച് വിദ്യാർഥികളുടെ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷയ്ക്ക് റീ അഡ്മിഷന്‍ , സ്ട്രീം ചേഞ്ച് എന്നിവയ്ക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ (നോട്ടിഫിക്കേഷന്‍ ലിങ്കില്‍) ലഭ്യമാണ്. അതില്‍ കാണിച്ചിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട പര്‍പസ് കോഡില്‍ ചലാന്‍ എടുത്ത ശേഷം ആ ചലാന്‍ ഉപയോഗിച്ച് പരീക്ഷക്ക് ഓലൈനായി അപേക്ഷിക്കണം. ലിങ്ക് മാര്‍ച്ച് പത്തു വരെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓം സെമസ്റ്റര്‍ ബികോം ജീസസ് ട്രെയിനിംഗ് കോളജ് പരീക്ഷാർഥികളുടെ ശ്രദ്ധക്ക്

മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബികോം പരീക്ഷയ്ക്ക് തൃശൂര്‍ , മാള, നൈതാക്കുടി ജീസസ് ട്രെയിനിംഗ് കോളജ് കേന്ദ്രമായി ലഭിച്ച SKARBS0091 മുതല്‍ SKARBS0153 വരെ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാർഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി കൊടുങ്ങല്ലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
More News