University News
റേഡിയേഷൻ ഫിസിക്സ് അസിസ്റ്റന്‍റ് പ്രഫസർ: അഭിമുഖം ‌നാളെ
എംഎസ് സി റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിൽ അസി. പ്രഫസർ (റേഡിയേഷൻ ഫിസിക്സ്) തസ്തികയിൽ കരാർ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവർക്കുള്ള അഭിമുഖം നാളെ രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. .ഫോണ്‍ 0494 2407106.

പരീക്ഷാ അപേക്ഷ

ബിപിഎഡ് (ഇന്‍റഗ്രേറ്റഡ്) നാലാം വർഷ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.


പരീക്ഷ

ബിഎസ് സി ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ്/കളിനറി ആർട്സ് ആറാം സെമസ്റ്റർ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ മേയ് 23ന് ആരംഭിക്കും.


ബിപിഎഡ് മൂന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ഏപ്രിൽ നാലിന് ആരംഭിക്കും.

ബിടിഎ നാലാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്, 2015 പ്രവേശനം) റഗുലർ പരീക്ഷ 27ന് ആരംഭിക്കും.

എൽഎൽബി (2000 മുതൽ 2007 വരെ പ്രവേശനം) എട്ടാം സെമസ്റ്റർ (പഞ്ചവത്സരം), നാലാം സെമസ്റ്റർ (ത്രിവത്സരം) സപ്ലിമെന്‍ററി പരീക്ഷ 27നും, നാലാം സെമസ്റ്റർ (പഞ്ചവത്സരം) സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ ആറിനും ആരംഭിക്കും.


ബികോം പ്രൊഫഷണൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബികോം പ്രൊഫഷണൽ (സിയുസിബിസിഎസ്എസ്, 2016 പ്രവേശനം) പേപ്പർ എ07(2)പ്രോസ് ഫോംസ് ഇൻ ഹിന്ദി ലിറ്ററേച്ചർ റഗുലർ പരീക്ഷ 20ന് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.


പരീക്ഷാഫലം

2017 മേയിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് പ്രീവിയസ്റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് (നോണ്‍ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.


ബിഎംഎംസി പ്രാക്ടിക്കൽ

ബിഎംഎംസി അഞ്ച്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.
More News