University News
എം​എ​സ് സി ​ഫി​സി​ക്സ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 15 മു​ത​ൽ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍), ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ളേ​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


ഗ്രേ​സ് മാ​ർ​ക്ക്‌

മാ​ർ​ച്ചി​ലെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ്/​എ​ൻ​സി​സി ഉ​ൾ​പ്പെ​ടെ വി​വി​ധ ഗ്രേ​സ് മാ​ർ​ക്കു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ള്ള​വ​ർ മാ​ർ​ക്കു​ക​ൾ ചേ​ർ​ക്കു​ന്ന​തി​ന് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 19ന​കം പ​രീ​ക്ഷാ​ഭ​വ​ൻ ബി​എ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോം ​വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.


പി​ജി സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ് എം​എ സോ​ഷ്യോ​ള​ജി, മ​ല​യാ​ളം, ഹി​സ്റ്റ​റി, അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി മെ​യ് 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് 17ന് ​സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് വി​ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള ഇ​ഡി​ഇ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ൽ ന​ട​ക്കും. എ​ല്ലാ ചെ​യ​ർ​മാ​ൻ​മാ​രും ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 9400001606, 0494 2407487.


സ്റ്റാ​റ്റി​സ്റ്റി​ക്സ് ദേ​ശീ​യ സെ​മി​നാ​ർ


തേ​ഞ്ഞി​പ്പ​ലം: . സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​ശാ​ഖ​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദ്ദേ​ഹം.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​സി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​ജി. ശ​ങ്ക​ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. കാ​ന​ഡ മാ​ക്ഗി​ൽ സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഫ​സ​ർ കെ.​എം. മ​ത്താ​യി, ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​പി. അ​നി​ൽ​കു​മാ​ർ, ഡോ. ​കെ.​എ. മ​ഞ്ജു​ള, എം. ​ഗി​രീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ. മ​നോ​ഹ​ര​ൻ, ഡോ. ​കെ. ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ നാ​ളെ സ​മാ​പി​ക്കും.


ഹി​ന്ദി അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും മാ​റു​ന്ന പ​രി​മാ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡോ. ​വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ധ അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ൾ​ഗേ​റി​യ​യി​ലെ സോ​ഫി​യ സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഫ​സ​ർ മി​ലേ​ന ബ്ര​തോ​വ, ജ​പ്പാ​ൻ ടോ​ക്കി​യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​റി​ച്ച മി​ശ്ര, ശ്രീ​ല​ങ്ക​യി​ലെ ശ്രീ ​ജ​യ​വ​ർ​ധ​ന​പു​ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ആ​ർ.​കെ.​ഡി. നി​ല​ന്തി​കു​മാ​രി ര​ജ​പ​ക്ഷെ, ഉ​ത്ത​ർ​പ്ര​ദേ​ശ് ഭാ​ന്ധ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു കോ​ള​ജി​ലെ ഡോ. ​അ​ശ്വ​നി​കു​മാ​ർ ശു​ക്ള, കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. സു​ധ ബാ​ല​കൃ​ഷ്ണ​ൻ, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. മോ​ഹ​ൻ തു​ട​ങ്ങി​യ 20 ഹി​ന്ദി ഭാ​ഷാ വി​ദ​ഗ്ധ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കു​ന്നു.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പ്ര​മോ​ദ് കൊ​വ്വ​പ്ര​ത്ത്, ഡോ. ​ആ​ർ. സേ​തു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ 15ന് ​സ​മാ​പി​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 200 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.


സ​ന്തോ​ഷ്‌ ട്രോ​ഫി കേ​ര​ള ടീ​മി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല യാ​ത്ര​യ​യ​പ്പ് ന​ൽ​കി

തേ​ഞ്ഞി​പ്പ​ലം: കോ​ൽ​ക്ക​ത്ത​യി​ൽ 19ന് ​ആ​രം​ഭി​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മൂ​ന്നാ​ഴ്ച​യാ​യി ടീം ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മു​ടി​ക്കു​ന്ന​ത്ത്, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, കോ​ച്ച് സ​തീ​വ​ൻ ബാ​ല​ൻ, ക്യാ​പ്റ്റ​ൻ രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


"സ​മ്മ​റൈ​സ്’ പി​ആ​ർ ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "സ​മ്മ​റൈ​സ്’ പി​ആ​ർ കാ​ന്പ​യി​ൻ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ആ​രം​ഭി​ച്ചു.

കി​ളി​ക്കൊ​രു കു​ടം, ത​ണ്ണീ​ർ പ​ന്ത​ൽ, കാ​മ​റ​ക്കാ​ഴ്ച​ക​ൾ, ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ, ക​ലാ​വി​രു​ന്ന്, നാ​ട​ൻ​പാ​ട്ടു​ക​ൾ എ​ന്നീ പ​രി​പാ​ടി​ക​ളാ​ണ് 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​ത്.


കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ദേ​ശീ​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഡി​ജി​റ്റ​ൽ​വ​ത്കൃ​ത കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലെ ന​വീ​ന ധ​ന​കാ​ര്യ സം​ര​ഭ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ബി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നീ​ൽ​സ്മി​ത്ത്, ഡോ. ​എം.​എ. ജോ​സ​ഫ്, ഡോ. ​ബി. വി​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ഡോ. ​ഇ.​കെ. സ​തീ​ഷ്, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.


വി​ലാ​സി​നി​നാ​ട്യം നൃ​ത്ത പ​രി​പാ​ടി ഇ​ന്ന്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വി​ലാ​സി​നി​നാ​ട്യം നൃ​ത്ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത ന​ർ​ത്ത​കി വി​ദു​ഷി പൂ​ർ​വ​ധ​ന​ശ്രീ​യും സം​ഘ​വു​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗ​വും സ്പി​ക് മാ​കെ​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
More News