University News
ജേർണലിസം വിദ്യാർഥികൾക്കു അനുവദിച്ച മാർക്ക് ലിസ്റ്റിൽ അപാകത
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പഠനവിഭാഗം വിദ്യാർഥികൾക്കു ആറു വർഷം മുന്പ് അനുവദിച്ച മാർക്ക് ലിസ്റ്റിൽ അപാകതയുള്ളതിനാൽ അസൽ സർട്ടിഫിക്കറ്റ് അടക്കം തിരികെ ആവശ്യപ്പെട്ടു സർവകലാശാല പരീക്ഷാഭവൻ.

2010 12 ബാച്ചിലെ 24 വിദ്യാർഥികൾക്ക് അനുവദിച്ച മാർക്ക് ലിസ്റ്റിൽ നാലാം സെമസ്റ്ററിലെ ഒരു പേപ്പറിന്‍റെ മാർക്ക് ചേർക്കാൻ വിട്ടുപോയതിനെ തുടർന്നു അനുവദിച്ച മാർക്ക് ലിസ്റ്റും അസൽ സർട്ടിഫിക്കറ്റും തിരികെ നൽകണമെന്നാവശ്യപ്പെട്ടു പരീക്ഷാഭവൻ ഈ വിദ്യാർഥികൾക്ക് മെമ്മോ നൽകിയിരിക്കുകയാണ്. മാർക്ക് ലിസ്റ്റ് വാങ്ങിയ സമയത്തുതന്നെ അപാകത ബോധ്യപ്പെട്ടതിനാൽ പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി 201012 കാലത്ത് ജേർണലിസം പിജി പഠനം പൂർത്തിയാക്കിയവർ പറഞ്ഞു. എന്നാൽ ആറു വർഷം കഴിഞ്ഞപ്പോഴാണ് പരീക്ഷാഭവൻ സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. പഠനം പൂർത്തിയാക്കി മാധ്യമ സ്ഥാപനങ്ങളിലും കോളജുകളിലും ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും. അതിനാൽ കുറച്ചു പേർ മാത്രമാണ് സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവൻ ആവശ്യപ്പെട്ടതു പ്രകാരം തിരികെ ഹാജരാക്കിയത്. ഇവർക്ക് ഇനി ഫീസ് അടക്കാതെ തന്നെ വേഗത്തിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിക്കാനാണ് പരീക്ഷാഭവൻ തീരുമാനം.


ദി​വ​സ വേ​ത​ന ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ:പാ​ർ​ട്ടി നോ​മി​നി​ക​ളു​ടെ മൗ​ന​ത്തി​ൽ യു​ഡി​എ​ഫി​ൽ അ​മ​ർ​ഷം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​രാ​ർ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രെ 31ന് ​പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തെ പാ​ർ​ട്ടി നോ​മി​നി​ക​ളാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ പ്ര​തി​രോ​ധി​ക്കാ​ത്ത​തി​ൽ യു​ഡി​എ​ഫി​ൽ ക​ടു​ത്ത അ​മ​ർ​ഷം.

കാ​ലി​ക്ക​ട്ടി​ൽ ഇ​ട​തു​പ​ക്ഷ നോ​മി​നേ​റ്റ​ഡ് സി​ൻ​ഡി​ക്ക​റ്റാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ങ്കി​ലും ഉ​ന്ന​താ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട​വ​രാ​ണ്. വി​സി, പി​വി​സി, ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ടോ​ള​ർ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന അ​ധി​കാ​ര​സ്ഥാ​ന​ത്തു​ള്ള​വ​ർ. എ​ന്നാ​ൽ ഇ​വ​ർ സി​പി​എം താ​ൽ​പ്പ​ര്യ​പ്ര​കാ​ര​മു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് അ​തൃ​പ്തി​യ്ക്കി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്ലിം​ലീ​ഗി​ലാ​ണ് ശ​ക്ത​മാ​യ അ​മ​ർ​ഷം പു​ക​യു​ന്ന​ത്. വി​സി അ​ട​ക്ക​മു​ള്ള​വ​ർ ഇ​ട​തു​സി​ൻ​ഡി​ക്ക​റ്റി​ന്‍റെ റ​ബ​ർ സ്റ്റാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു​ഡി​എ​ഫ് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട താ​ൽ​ക്കാ​ലി​ക,ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​തി​ൽ ഇ​ട​തു നോ​മി​നേ​റ്റ​ഡ് സി​ൻ​ഡി​ക്ക​റ്റി​ന് വി​സി​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ദി​വ​സ വേ​ത​ന ക​രാ​ർ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പി​രി​ച്ചു​വി​ടു​ന്ന​ത്. ഇ​തി​നു ശേ​ഷം പു​തി​യ പാ​ന​ലി​ൽ ത​ന്നി​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റി മ​റ്റു​ള്ള​വ​രെ പാ​ടെ ത​ള്ളാ​നാ​ണ് നീ​ക്ക​മെ​ന്നാ​ണ് ആ​രോ​പ​ണം.


കൂ​ട്ട​പി​രി​ച്ചു വി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധം രാ​പ​ക​ൽ സ​മ​രം തു​ട​ങ്ങി


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ സ്വാ​ശ്ര​യ കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ രാ​പ​ക​ൽ സ​മ​ര​ത്തി​നു തു​ട​ക്ക​മാ​യി. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം. സി​ഐ​ടി​യു മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​കെ.​ഇ.​എ​ൻ​കു​ഞ്ഞ​ഹ​മ്മ​ദ്, ഡോ.​അ​ബ്ദു​ൾ വ​ഹാ​ബ്, വി.​സ്റ്റാ​ലി​ൻ, വി.​പി സോ​മ​സു​ന്ദ​ര​ൻ, അ​ബ്ദു​ൾ അ​സീ​സ്, റി​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി 41 സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​റു​നൂ​റോ​ളം അ​ധ്യാ​പ​ക,അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ മാ​ർ​ച്ച് 31 മു​ത​ൽ പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വി​ഷ​യം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നു സം​ഘ​ട​ന സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ളെ​പ്പോ​ലും പി​രി​ച്ചു വി​ടി​ല്ലെ​ന്നു രേ​ഖാ​മൂ​ലം അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​ങ്കി​ലും ഉ​റ​പ്പു​പാ​ലി​ച്ചി​ല്ലെ​ന്നു സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് തെ​ര​ഞ്ഞ​ടു​പ്പി​ൽ സ്വാ​ശ്ര​യ ജീ​വ​ന​ക്കാ​ർ​ക്കു വോ​ട്ട​വ​കാ​ശം ന​ൽ​കു​ക, സ്വാ​ശ്ര​യ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു സ​ർ​വ​ക​ലാ​ശാ​ലാ​ത​ല​ത്തി​ൽ ജീ​വ​ന​ക്കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക, മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും പി​എ​ഫ്, ഇ​എ​സ്ഐ, പ്ര​സ​വാ​വ​ധി ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ന്ന​യി​ച്ചാ​ണ് രാ​പ​ക​ൽ സ​മ​രം
More News