കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കെഎംഎം ഗവൺമെന്റ് വിമൻസ് കോളജ്, കണ്ണൂർ ജേർണലിസം കോഴ്സ് ഡിഗ്രി തലത്തിൽ നടത്തുന്നുണ്ട്. എന്നാൽ, ഈ പ്രോഗ്രാം ജേർണലിസം മാത്രമായല്ല. ഈ കോഴ്സിന്റെ പേര് ബി.എ ഇംഗ്ലീഷ് വിത് ജേർണലിസം ആൻഡ് കൾച്ചറൽ ഹിസ്റ്ററി ഓഫ് ബ്രിട്ടൻ 30 സീറ്റുകളാണുള്ളത്.
കേരള സർവകലാശാലയിൽനിന്ന് എങ്ങനെയാണ് വിശദമായി മാർക്ക് ലിസ്റ്റ് കിട്ടുന്നത്? കേരള സർവകലാശാലയിൽനിന്നും വിശദമായ മാർക്ക് ലിസ്റ്റ് കിട്ടാൻ സർവകലാശാല നിർദേശിച്ചിട്ടുള്ള പ്രത്യേക അപേക്ഷാഫോറത്തിൽ ദി കൺട്രോളർ ഓഫ് എക്സാമിനേഷൻ, യൂണിവേഴ്സിറ്റി ഓഫ് കേരള, തിരുവനന്തപുരം34 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫീസ് നിരക്ക്: സാധാരണ ഡിഗ്രിക്ക് 50 രൂപ, ബിടെക്500 രൂപ, എംടെക് 500 രൂപ.
സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നാൽ എന്താണ്? കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ളതും പാർലമെന്റ് പാസാക്കിയ നിയമപ്രകാരം സ്ഥാപിക്കുന്നതുമായ സർവകലാശാലകളാണ് പൊതുവേ സെൻട്രൽ യൂണിവേഴ്സിറ്റികൾ. എന്നാൽ, പ്രധാനപ്പെട്ട സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പലതും ഈ വിധം സ്ഥാപിക്കപ്പെട്ടവയല്ല. ഇവ ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമത്തവും സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ട് തുടങ്ങിയ കോളജുകൾ വലിയ സർവകലാശാലകൾ ആയതാണ്. ഇവയെ പിന്നീട് ചില നിയമങ്ങൾ രൂപീകരിച്ച് കേന്ദ്രസർക്കാർ നിമയക്രമത്തിൽ കൊണ്ടുവന്നതാണ്. യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷണർ കണക്കുപ്രകാരം രാജ്യത്ത് 47 കേന്ദ്ര സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ് പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയാണ് കേരളത്തിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റി.
തയാറാക്കിയത് :
ബാബു പള്ളിപ്പാട്ട് ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]