ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ ഏപ്രിൽ അഞ്ചിന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ഡിഗ്രി (സിസിഎസ്എസ്/സിബിസിഎസ്എസ്), മേയ് 2018 പരീക്ഷകൾ ഏപ്രിൽ 12 നും ഏപ്രിൽ 18ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ഡിഗ്രി (സിസിഎസ്എസ്/സിബിസിഎസ്എസ്), മേയ് 2018 പരീക്ഷകൾ ഏപ്രിൽ 25നും ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
ദ്വിദ്വിന ദേശീയ സെമിനാർ ഇന്നു തുടങ്ങും
കണ്ണൂർ: കണ്ണൂർ സർവകലാശാല അപ്ലൈയ്ഡ് ഇക്കണോമിക്സ് പഠനവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി ദ്വിദ്വിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സർവകലാശാല തലശേരി കാന്പസിൽ നടക്കുന്ന സെമിനാർ ഇന്നു രാവിലെ പത്തിന് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബാങ്കുകളും ധനകാര്യസേവന പ്രവേശനക്ഷമതയും വളർച്ച, പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്ന വിഷയത്തിലാണ് സെമിനാർ.