സബ് ഇൻസ്പെക്ടർ എസ്എസ്സി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഡൽഹി പൊലീസ്, കേന്ദ്ര സായുധ പോലീസ് സേനകൾ എന്നിവയിലേക്കു സബ് ഇൻസ്പക്ടർ തസ്തികയിലേക്കും കേന്ദ്ര വ്യവസായ സംരക്ഷണ സേനയിൽ (സിഐഎസ്എഫ്) അസിസ്റ്റന്റ് ഇൻസ്പെക്ടർ തസ്തികയിലേക്കും നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
ഡൽഹി പോലീസിൽ എസ്ഐ തസ്തികയിൽ പുരുഷൻമാരുടെ 97 ഒഴിവുകളും വനിതകളുടെ 53 ഒഴിവുകളുമാണുള്ളത്. കേന്ദ്ര സായുധ പോലീസ് സേനകളിൽ 1035 പുരുഷ എസ്ഐമാരുടെയും 38 വനിതാ എസ്ഐമാരുടെയും ഒഴിവുകളാണുള്ളത്.
കേന്ദ്ര വ്യവസായ സംരക്ഷണ സേനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.
www.ssconline.nic.in എന്ന വെബ്സൈറ്റ് വഴിയും ssc.nic.in എന്ന വെബ്സൈറ്റിലെApply >>CAPF എന്ന ലിങ്കു വഴിയും അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം www.ssckk r.kar.nic.in, www.ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ നാലു മുതൽ പത്തു വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ട പരീക്ഷയും മെഡിക്കൽ പരിശോധനയും നടത്തും.
അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച സംശയനിവാരണത്തിനു തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ എസ്എസ്സിയുടെ ഹെൽപ്ലൈൻ നന്പറുകളായ 08025502520, 9483862020, 9483862010 എന്നിവയിൽ ബന്ധപ്പെടാം.