എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം അവസാന വർഷ (മൂന്ന്, നാല് സെമസ്റ്റർ) എംഎ/എംഎസ് സി/എംകോം വിദ്യാർഥികൾക്ക് സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് സാധാരണ ഫോമിൽ അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. പരീക്ഷാ ഫീസ്: പേപ്പറൊന്നിന് 2500 രൂപ. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക. പരീക്ഷാ കേന്ദ്രം: കാലിക്കട്ട് സർവകലാശാലാ കാന്പസ്. അപേക്ഷ, ചലാൻ, എല്ലാ മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകളും സഹിതം സ്പെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, ഫസ്റ്റ് ഫ്ളോർ, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്: 0494 2407367.
യുജി നാലാം സെമസ്റ്ററിൽ തുടർ പഠനം അഫിലിയേറ്റഡ് കോളജുകളിൽ 2012, 2013 വർഷങ്ങളിൽ ബിരുദ പഠനത്തിന് (സിസിഎസ്എസ്) ചേർന്ന് ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് നാലാം സെമസ്റ്ററിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠനം തുടരാം. 2011ൽ പ്രവേശനം നേടി 2013ൽ നാലാം സെമസ്റ്ററിൽ തുടർപഠനം തടസപ്പെട്ട റഗുലർ വിദ്യാർഥികൾക്കും നാലാം സെമസ്റ്ററിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠനം തുടരാം. ഡഫിഷൻസി പേപ്പറുകൾ ഉണ്ടെങ്കിൽ അവ പുതിയ സ്കീമിൽ (സിയുസിബിസിഎസ്എസ്) എഴുതണം. ഓണ്ലൈനായി പിഴകൂടാതെ 21 വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 23നകം ലഭിക്കണം. 50 രൂപ ഫീസടച്ച് നേരിട്ട് വന്ന് സ്പോട്ട് അഡ്മിഷൻ നേടാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്: 0494 2407494, 2400288.
തീയതി നീട്ടി 20172018 അധ്യയന വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിഎ ഉറുദു ഒഴികെയുള്ള വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയവർക്ക് വിദൂരവിദ്യാഭ്യാസ രീതിയിലേക്ക് മാറുന്നതിനുള്ള തീയതി 24 വരെ നീട്ടി. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്: 0494 2407356, 2400288.
ബിആർക് പരീക്ഷാ അപേക്ഷ ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് (2012 സ്കീം2012 മുതൽ 2016 വരെ പ്രവേശനം, 2004 സ്കീം2009 മുതൽ 2011 വരെ പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
ബികോം സ്പെഷൽ സപ്ലിമെന്ററി മാർക്ക് ലിസ്റ്റ് അവസാന വർഷ ബികോം പാർട്ട് മൂന്ന് സ്പെഷൽ സപ്ലിമെന്ററി ഏപ്രിൽ 2017 (19942004 പ്രവേശനം) പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷാഭവൻ സ്പെഷൽ സപ്ലിമെന്ററി വിഭാഗത്തിൽ ലഭ്യമാണ്.
പരീക്ഷാഫലം 2017 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം 2016 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഐഡി ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
മൂന്നാം വർഷ ബിഎച്ച്എം ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
കംപ്യൂട്ടർ സയൻസ് ടെക്നിക്കൽ കലോത്സവം തുടങ്ങി കോഴിക്കോട്: കാലിക്കട്ട് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠനവകുപ്പും കംപ്യൂട്ടർ സയൻസ്ഐടി പഠനകേന്ദ്രങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നിക്കൽ കലോത്സവം ഇൻസൈറ്റ് 2കെ18 കംപ്യൂട്ടർ വിദഗ്ധനും കേരള സർവകലാശാലാ ബയോ ഇൻഫർമാറ്റിക് സെന്ററിലെ അധ്യാപകനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷൽ ഇന്റലിജൻസിനും റൊബോട്ടിക്സിനും ഊന്നൽ നൽകുന്ന ഇൻസൈറ്റ് 2കെ18ൽ സർവകലാശാലാ കേന്ദ്രങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നുമായി നാലായിരത്തോളം കംപ്യൂട്ടർ സയൻസ്ഐടി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പരീക്ഷാ കണ്ട്രോളർ ഡോ. വി.വി. ജോർജു കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി. സുനിൽ, ഡോ. പി.ടി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഫർദാൻ ഫാദി എന്ന അഞ്ചാം ക്ലാസ് വിദ്യാർഥിയെ അനുമോദിച്ചു. ഡോ. വി.എൽ. ലജീഷ്, അബ്ദുൽ ബാസിത് എന്നിവർ പ്രസംഗിച്ചു. ഫ്ളാഷ്മി, ലൂട്ട് ആൻഡ് സ്കൂട്ട്, വെബ്പ്രണ്വർ, പാപ്ട്രസ് പ്രസന്റൊ, ടെക്നോവ വീത്രി തുടങ്ങിയവയാണ് കലോത്സവത്തിന്റെ ഭാഗമായി നടക്കുക. ഇന്ന്് സമാപിക്കും.
കാലിക്കട്ട് സർവകാലാശാലയിൽ ദേശീയ മാധ്യമ ഗവേഷണ സമ്മേളനം കോഴിക്കോട്: കാലിക്കട്ട് സർവകാലാശാലാ മാധ്യമ പഠന വിഭാഗം മാറുന്ന ഇന്ത്യൻ മാധ്യമരംഗം: പ്രധാന പ്രവണതകൾ’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ ഗവേഷണ സമ്മേളനം നടത്തുന്നു. 20, 21, 22 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ 25 സർവകലാശാലകളിൽ നിന്നുള്ള 60 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങളും പൊതുചർച്ചകളും നടക്കും. ദ ഹിന്ദു ദിനപത്രം റീഡേഴ്സ് എഡിറ്റർ എ.എസ്. പന്നീർ സെൽവൻ, ഫ്രണ്ട്ലൈൻ മാഗസിൻ അസോസിയറ്റ് എഡിറ്റർ ആർ.കെ.രാധാകൃഷണൻ, ഹൈദരാബാദ് സർവകലാശാല കമ്യൂണിക്കേഷൻ വകുപ്പ് മേധാവി പ്രഫ.കാഞ്ചൻ കെ.മാലിക് എന്നിവർ പങ്കെടുക്കും. സിനിമയും സെൻസർഷിപ്പും’, "ഉടലും മാധ്യമങ്ങളും’ എന്നീ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുചർച്ചയിൽ സി.എസ്. വെങ്കിടേശ്വരൻ, സനൽകുമാർ ശശിധരൻ, പി.എസ്. രാംദാസ്, ടി. പാർവതി, എസ്. സിതാര, ജിലു ജോസഫ്, ശ്രീകല മുല്ലശേരി എന്നിവർ പ്രസംഗിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും 9747939559/9961959513.
മലബാറിലെ ആദ്യ നെല്ല് മ്യൂസിയം പടിഞ്ഞാറ്റുമുറി ബിഎഡ് കേന്ദ്രത്തിൽ കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം പടിഞ്ഞാറ്റുമുറി ബിഎഡ് കേന്ദ്രത്തിൽ നെല്ല് മ്യൂസിയംനെല്ലറ ഒരുങ്ങുന്നു. മണ്മറഞ്ഞുകൊണ്ടിരിക്കുന്നവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നെൽവിത്തുകളാണ് ശേഖരിച്ച് പ്രദർശിപ്പിക്കുക. ഗവേഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന നെല്ല് മ്യൂസിയത്തിന്റെ ഉദ്ഘാടനം 27ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിക്കും. കൂട്ടിലങ്ങാടി കൃഷിഭവൻ നൽകിയ ഒരു ലക്ഷം രൂപയുടെ സഹായത്തോടെയാണ് മലബാറിലെ ആദ്യ നെല്ല് മ്യൂസിയം ബിഎഡ് കേന്ദ്രത്തിൽ ഒരുങ്ങുന്നത്. ആര്യൻ, ചെന്നെല്ല്, ചെന്പാവ്, മുണ്ടകൻ, കുറുക, കൊളപ്പാല, ബ്ലാക്ക് സുഗന്ധം, ജ്യോതി, കൂട്ടുമുണ്ട, ചോതി, ബസുമതി, തുളസി, നസർബാത്, തവളക്കണ്ണൻ, കാക്കശാലി, ബ്ലാക്ക് ജീരക, ത്രിവേണി, രക്തശാലി, നവര, അന്നപൂർണ്ണ, ഉമ, കാഞ്ചന, പിഎൻആർ, വെള്ളനവര തുടങ്ങിയ വിത്തിനങ്ങൾ ശേഖരിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
കേരളീയ കാർഷിക സംസ്കാരത്തിന്റെ ശേഷിപ്പുകളായ ഏത്തകൊട്ട, കലപ്പ, ഉറി, കുന്താണി, വെള്ളിക്കോൽ തുടങ്ങിയവ ഉൾപ്പെട്ട പൈതൃക കലവറ നേരത്തെതന്നെ ഈ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ശിലകൾ, വേര് ശിൽപ്പങ്ങൾ എന്നിവയുടെ ശേഖരവും പ്രദർശനത്തിനുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന കോഴ്സ് കോഴിക്കോട്: ഗാന്ധിയൻ ചെയറിന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസനകരിയർ ഗൈഡൻസ് കോഴ്സ് ഏപ്രിൽ ഒന്പത് മുതൽ 21 വരെ സംഘടിപ്പിക്കുന്നു. ഹൈസ്കുൾ, പ്ലസ്ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. കല, സാഹിത്യം, സംഗീതം, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകൾ, പരിസ്ഥിതി, കായിക വിനോദങ്ങൾ, ആരോഗ്യം, മനഃശാസ്ത്രം, ഉപരിപഠനം, കരിയർ തുടങ്ങിയ വിഷയങ്ങളിൽ അതത് മേഖലകളിലെ പ്രഗൽഭരും സർവകലാശാലാ അധ്യാപകരും ക്ലാസ് നയിക്കും. സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡൻ, മൾട്ടീമീഡിയ സെന്റർ, ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദർശിക്കാനും അവസരമുണ്ട്. കോഴ്സ് ഫീ ഇല്ല. ഫോണ്: 9400769445, 0494 2400350. ഇമെയിൽ:
[email protected] സാഹിത്യ ശിൽപ്പശാല കോഴിക്കോട്: ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11, 12, 13 തീയതികളിൽ പ്ലസ്ടു, കോളജ്, സർവകലാശാലാ വിദ്യാർത്ഥികൾക്കായി സാഹിത്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ മൂന്നിനകം ബയോഡാറ്റയും ഒരു മൗലിക രചനയും (കഥ, കവിത, ലേഖനം ഏതെങ്കിലും ഒന്ന്) വൈക്കം മുഹമ്മദ് ബഷീർ ചെയർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിലോ
[email protected] ഇമെയിലിലോ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പ്രവേശനം. ഫോണ്: 9567595485, 0494 2407427.