ഗുൽബർഗ ആസ്ഥാനമായുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക സൈക്കോളജിയിലും സോഷ്യൽ വർക്കിലും ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിന്റെ കീഴിൽ ബിഎസ്സി സൈക്കോളജി, എംഎസ്സി സൈക്കോളജി, എംഎസ്ഡബ്ലിയു, പിഎച്ച്ഡി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സെൻട്രൽ യൂണിവേഴ്സിറ്റികളിലെ അഡ്മിഷന് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ബിഎസ്സി സൈക്കോളജി കോഴ്സിന് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പട്ടിക ജാതിവർഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. 30 സീറ്റ്.
രണ്ടു വർഷത്തെ എംഎസ്ഡബ്ലിയു കോഴ്സിന് 30 സീറ്റുകളാണുള്ളത്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കു 40 ശതമാനം മാർക്കും കരസ്ഥമാക്കണം. ബിഎസ്ഡബ്ലിയുക്കാർക്ക് മുൻഗണനയുണ്ടായിരിക്കും.
ബന്ധപ്പെ വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജിയുള്ളവർക്കു സോഷ്യൽ വർക്കിൽ പിഎച്ച്ഡി കോഴ്സിന് അപേക്ഷിക്കാം.
എംഎസ്സി സൈക്കോളജി കോഴ്സിന് ആകെ 30 സീറ്റ്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കു 40 ശതമാനം മാർക്ക് കരസ്ഥമാക്കണം. പ്രായം 20 24. സൈക്കോളജി പിഎച്ച്ഡിക്കു ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി നേടണം.
പ്രവേശന പരീക്ഷയ്ക്കു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കാസർഗോഡ്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോട്ടയം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ഓണ്‍ലൈനായി മാർച്ച് 26 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: പൊതു വിഭാഗത്തിന് 800 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 350 രൂപ. അംഗപരിമിതർക്ക് അപേക്ഷാ ഫീസ് ഇല്ല. രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണു പ്രവേശന പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ട്.
ഏപ്രിൽ 28, 29 തീയതികളിൽ രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയാണു വിവിധ വിഷയങ്ങളുടെ പരീക്ഷാക്രമം.
കൂടുതൽ വിവരങ്ങൾക്ക്:ഫോണ്‍: 08477 226728.ഇമെയിൽ:
[email protected]. വെബ്സൈറ്റ്: www.cuk.ac.in.