University News
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഇന്േ‍റണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. വീഴ്ച വരുത്തുന്ന കോളജുകളിൽ നിന്നും സർവകലാശാലാ ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കും.

പ്രൈവറ്റ് എംഎ, എംഎസ് സി, എംകോം അപേക്ഷാ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷൻ, 2016 അഡ്മിഷൻ റഗുലർ ആൻഡ് 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഏപ്രിൽ മാസത്തിൽ ആരംഭിക്കും. 2004 അഡ്മിഷൻ മുതലുള്ള എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് വിദ്യാർഥികൾക്ക് അനുവദിച്ച മേഴ്സി ചാൻസ് പരീക്ഷകളും ഇതോടൊപ്പം നടത്തും.

അപേക്ഷകൾ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 150 രൂപ വീതവും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 150 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ആദ്യമായി മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 5000 രൂപയും രണ്ടാമതും അപേക്ഷിക്കുന്നവർ 7000 രൂപയും അവസാന മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 10000 രൂപയും നിശ്ചിത പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ സ്പെഷൽ ഫീസ് അടയ്ക്കണം.

സപ്ലിമെന്‍ററി, മേഴ്സി ചാൻസ് പരീക്ഷകൾക്കുള്ള എംഎസ്സി അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാർ എട്ടിനും, എംഎ, എംകോം അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാർ ഒന്പതിനും നേരിട്ട് സമർപ്പിക്കണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

പരീക്ഷാഫലം

2016 നവംബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ, റഗുലർ, സപ്ലിമെന്‍ററി, നോണ്‍ സിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി, അഡീഷണൽ പിജി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം.

2016 നവംബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് രജിസ്ട്രേഷൻ, പ്രൈവറ്റ് സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ നോണ്‍ സിഎസ്എസ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷൻ, പ്രൈവറ്റ് സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ നോണ്‍ സിഎസ്എസ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നു വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്ട്രേഷൻ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി, റഗുലർ നോണ്‍ സിഎസ്എസ് പിജി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നു വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടന്ന ഒന്നാം വർഷ എംകോം (പ്രൈവറ്റ് രജിസ്ട്രേഷൻ, റഗുലർ, പ്രൈവറ്റ് സപ്ലിമെന്‍ററി മേഴ്സി ചാൻസ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നു വരെ അപേക്ഷിക്കാം.

2017 നവംബറിൽ നടന്ന അവസാന വർഷ ബിഎസ്സി നഴ്സിംഗ് (റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ ഐഎൻഇയിലെ പി.എസ്്.ശ്രീന, പാലാ ഐഎൻഇയിലെ ആൽഫ റാണി തോമസ്, ഗാന്ധിനഗർ ഐഎൻഇയിലെ പ്രീജ പൊന്നപ്പൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം.

2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ചരിത്രം (സിഎസ്എസ് ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് റഗുലർ, സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ നോണ്‍ സിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ,സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ നോണ്‍ സിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും് 31 വരെ അപേക്ഷിക്കാം.