മാറ്റിവച്ച ബിഎഎംഎസ് പരീക്ഷ 23 മുതൽ
കണ്ണൂർ സർവകലാശാലയുടെ ഫെബ്രുവരി 23 ന് ആരംഭിക്കാതെ മാറ്റിവച്ച മൂന്നാം പ്രെഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി) ഡിസംബർ 2017 പരീക്ഷകൾ 23 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ) ജൂണ്‍ 2017 പരീക്ഷ എഴുതിയ പിലാത്തറ സെന്റ് ജോസഫ് കോളജിലെ വിദ്യാർഥികളുടെിഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 31 വരെ സർവകലാശാലയിൽ സ്വീകരിക്കും.
അപേക്ഷാതീയതി നീട്ടി
ഒന്നാം വർഷ ബിരുദ (വിദൂരവിദ്യാഭ്യാസം) പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി. പിഴ കൂടാതെ 24 വരെയും 150 രൂപ പിഴ സഹിതം 28 വരെയും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ചലാൻ സഹിതം 31വരെ സ്വീകരിക്കും.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി), നവംബർ 2017, സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 21 നും കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗം പരീക്ഷകൾ 22, 23 തീയതികളിലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം പരീക്ഷകൾ 21,22 തീയതികളിലും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി), ഒക്ടോബർ 2017, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷ19, 20, 23, 24 തീയതികളിലും സിവിൽ എൻജിനിയറിംഗ് വിഭാഗം പരീക്ഷ 26 നും കംപ്യൂട്ടർസയൻസ് എൻജിനിയറിംഗ് വിഭാഗം പ്രായോഗികപരീക്ഷ 26, 27, ഏപ്രിൽ 2, 4, 5 തീയതികളിലും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തുറന്ന സംവാദം
മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന പി. ഫൈസൽ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം 22 ന് ഉച്ചയ്ക്ക് 1.30ന് തലശേരി (പാലയാട്) മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിൽ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിനു മൂന്നു ദിവസം മുന്‍പു മുതൽ തലശേരി കാന്പസിലെ മെഡിക്കൽ ബയോകെമിസ്ട്രി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്കു ലഭ്യമായിരിക്കും.