University News
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (റ​ഗു​ല​ർ) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 22, 23, 26, 27 തീ​യ​തി​ക​ളി​ലാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: 201718 വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇതിന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​മാ​യ​താ​യി ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. അ​പേ​ക്ഷാഫോം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം 30ന​കം ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം.