University News
എംഎ, എംഎസ് സി, എംകോം പരീക്ഷകൾ ഏപ്രിൾ അഞ്ചിന് ആരംഭിക്കും
ഒന്നും,രണ്ടും സെമസ്റ്റർ എംഎ, എംഎസ് സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷൻ,റഗുലർ, സപ്ലിമെന്‍ററി, മേഴ്സിചാൻസ്) പരീക്ഷകൾ ഏപ്രിൾ അഞ്ചിന് ആരംഭിക്കും വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സെറ്റിൽ ലഭ്യമാണ്.


എംബിഎ പ്രവേശനം

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡിസിൽ 201819ൽ നടത്തുന്ന എംബിഎ പ്രോഗ്രാമിൽ പ്രവേശനത്തിന് ഏപ്രിൽ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


എംഫിൽ ക്ലാസ്

സ്കൂൾ ഓഫ് ഇന്‍റർ നാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റ്ക്സിലെ ഒന്നാം സെമസ്റ്റർ എംഫിൽ ക്ലാസുകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്നതാണ്


പരീക്ഷാ ഫലം

2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്, മോഡൽ ഒന്ന്,രണ്ട്,മൂന്ന്,റഗുലർ, റീഅപ്പിയറൻസ്, ആർ.എൽവി കോളജ് കോഴ്സുകളും, മോഡൽ രണ്ട് ബിഎ ഇക്കണോമിക്സ് ഫോറിൻട്രേഡ്, ഇൻഷ്വറൻസ് കോഴ്സും ഒഴികെ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷപരിശോദധനയ്ക്കും ഏപ്രിൽ നാലു വരെ അപേക്ഷിക്കാം.

2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ (സിസിഎസ്എസ്, മോഡൽഒന്ന്, 2014, 2015 അഡ്മിഷൻ) മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷപരിശോധനയ്ക്കും ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം.


ബിഎഡ് മൂല്യനിർണയം

ഏപ്രിൽ 22,23,24 തീയതികളിൽ എറണാകുളം സെന്‍റ് ജോസഫ് ട്രെയിനംഗ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഉത്തരക്കടലാസ് മൂല്യനിർണയം മേയ് മൂന്നു മുതൽ അഞ്ചു വരെ തീയതികളിലേക്ക് മാറ്റിവച്ചു.


ജൈവ സ്റ്റുഡന്‍റ് സ്റ്റാർട്ടപ്പ് അപേക്ഷകൾ 31 വരെ

ജൈവജീവനത്തിനുതകുന്ന നവീന ആശയങ്ങൾ സ്റ്റുഡന്‍റ് സ്റ്റാർട്ടപ്പിലേക്ക് 31 വരെ സമർപ്പിക്കാം ജൈവ ക്യഷി, മാലിന്യ നിർമാജനം ജല സംരക്ഷണം ശുചിത്വം എന്നീ മേഖലകളിലെ സംരംഭകത്വാശായങ്ങളാണ് പരിഗണിക്കുക. ബിസിനസ് ഇന്നൊവേഷൻ ആൻഡ്് ഇൻക്യുബേഷൻ സെന്‍ററിന്‍റെയും അന്തർ സർവകലാശാല സുസ്ഥിര ജൈവക്യഷി കേന്ദ്രത്തിന്‍റയും സംയുക്താഭിമുഖ്യത്തിലാണ് പുതിയ സംരംഭങ്ങൾ തെരഞ്ഞെടുക്കുക. ശസ്ത്ര സങ്കേതിക ധനകാര്യമാനേജ്മെന്‍റ് മേഖലകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പരീശീലനം നൽകും വാണ്യജ്യ അടിസ്ഥാനത്തിൽ നേട്ടമുണ്ടാകുന്ന ആശയങ്ങളെ പേറ്റന്‍റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനുളള സഹായവും നൽകും.

സർവകലാശാലയുടെ കീഴിലുളള പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളജുകളിലേയും നിലവിലുളള വിദ്യാർഥികൾക്കും കഴിഞ്ഞ മൂന്നു വർഷത്തിനകം പഠനം പൂർത്തിയായ പൂർവ വിദ്യാർഥികൾക്കും സ്റ്റുഡന്‍റ്സ് സ്റ്റാർട്ടപ്പിലേക്ക് അപേക്ഷകൾ സമപ്പിക്കാം www.biic.org.in എന്ന വെബ്സെറ്റിൽ ഓണ്‍ലൈനായിട്ടാണു അപേക്ഷ സമർപ്പിക്കേണ്ടത്.