ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി പരീക്ഷ ഏപ്രിൽ 17ന് ആരംഭിക്കും
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി (2015 2016 ബാച്ച്) പരീക്ഷ ഏപ്രിൽ 17ന് ആരംഭിക്കും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ രണ്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ നാല് വരെയും സ്വീകരിക്കും.
പ്രാക്ടിക്കൽ
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (സിബിസിഎസ്എസ്, 2017 അഡ്മിഷൻ റഗുലർ ആൻഡ് 2013 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27, 28 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി എംസിഎ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ രണ്ടു മുതൽ ആറു വരെ തീയതികളിൽ നടത്തും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
എംഫിൽ എഡ്യൂക്കേഷൻ സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 201718ൽ എംഫിൽ എഡ്യൂക്കേഷൻ കോഴ്സിനു പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ 26ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹാജരാകണം. ഫോണ്: 0481 2731042.
പരീക്ഷാഫലം
2017 നവംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎ മലയാളം എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
ബിഎഡ് മൂല്യനിർണയം: പ്രിൻസിപ്പൽമാരുടെ യോഗം
ബിഎഡ് പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം 27ന് ഉച്ചകഴിഞ്ഞ് 2.30ന് സർവകലാശാലാ സിൽവർ ജൂബിലി പരീക്ഷാ ഭവനിലെ 201ാം നന്പർ മുറിയിൽ നടത്തും. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ പങ്കെടുക്കും.