പഞ്ചാബിലെ മൊഹാലിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (നിപെർ) ഫാർമസിയിൽ ഉന്നത പഠന കോഴ്സുകളിലേക്കുള്ള അഡ്മിഷനു നടത്തുന്ന നിപെർ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ജൂണ് 10 നു നടത്തും. മേയ് 15 വരെ ഓണ്ലൈനായി രജിസ്റ്റർ ചെയ്യാം.
എംഎസ് (ഫാം), എംഫാം, എംടെക് (ഫാം), എംബിഎ (ഫാം) കോഴ്സുകൾ മൊഹാലിക്കു പുറമേ അഹമ്മദാബാദ്, ഗോഹട്ടി, ഹാജിപൂർ, ഹൈദരാബാദ്, കോൽക്കത്ത, റായ്ബറേലി എസ്എഎസ് നഗർ (ചണ്ഡിഗഡ്) സെന്ററുകളിൽ വച്ചാണു നടത്തുന്നത്. ബി.വി. പട്ടേൽ ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡവലപ്മെന്റ് സെന്റർഅഹമ്മദാബാദ്, രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്പാറ്റ്ന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിഹൈദരാബാദ്, ഗവണ്മെന്റ് മെഡിക്കൽ കോളജ് ഗോഹട്ടി, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലക്നോ എന്നീ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണു നിപെറിന്റെ സബ് സെന്ററുകൾ പ്രവർത്തിക്കുന്നത്.
അക്കാഡമിക് പ്രോഗ്രാമും കോഴ്സ് നടത്തുന്ന സെന്ററുകളും യോഗ്യതയും ചുവടെ:
എംഎസ് (ഫാം) ബയോടെക്നോളജി: അഹമ്മദാബാദ്, ഗോഹട്ടി, ഹാജിപൂർ, മൊഹാലി ബിഫാം, എംഎസ്സി ബയോളജിക്കൽ സയൻസ്. എംഫാം ക്ലിനിക്കൽ റിസർച്ച്: മൊഹാലി ബിഫാം.
എംഎസ് ഫാം മെഡിസിനൽ കെമിസ്ട്രി: അഹമ്മദാബാദ്, ഹൈദരാബാദ്, കോൽക്കത്ത, റായ്ബറേലി, മൊഹാലിബിഫാം, എംഎസ്സി ഓർഗാനിക് കെമിസ്ട്രി.
എംഎസ് ഫാം മെഡിസിനൽ ഡിവൈസസ്: അഹമ്മദാബാദ് ബിഫാം.
എംഎസ് ഫാം നാച്വറൽ പ്രൊഡക്ട്സ്: അഹമ്മദാബാദ്, കോൽക്കത്ത, മൊഹാലിബിഫാം, എംഎസ്സി ഓർഗാനിക് കെമിസ്ട്രി.
എംഎസ് ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ്: അഹമ്മദാബാദ്, ഹൈദരാബാദ്, മൊഹാലിബിഫാം, എംഎസ്സി ഓർഗാനിക്/അനലിറ്റിക്കൽ കെമിസ്ട്രി.
എംടെക് ഫാം ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ബയോടെക്നോളജി): മൊഹാലിബിഫാം. എംഎസ്സി ലൈഫ് സയൻസ്.
എംടെക് ഫാം ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (പ്രോസസിംഗ് കെമിസ്ട്രി): ഹൈദരാബാദ്, മൊഹാലി ബിഫാം, എംഎസ്സി ഓർഗാനിക് കെമിസ്ട്രി, ബിടെക് കെമിക്കൽ എൻജിനിയറിംഗ്.
എംഫാം ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്): മൊഹാലിബിഫാം.
എംഎസ് ഫാം ഫാർമസ്യൂട്ടിക്സ്: അഹമ്മദാബാദ്, ഹൈദരാബാദ്, റായ്ബറേലി, മൊഹാലിബിഫാം.
എംഎസ്ഫാം ഫാർമകോ ഇൻഫർമാറ്റിക്സ്: ഹാജിപൂർ, കോൽക്കത്ത, മൊഹാലിഎംഎസ്സി ഓർഗാനിക്, ഫിസിക്കൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മോളിക്യുലാർ ബയോളജി, മൈക്രോബയോളജി അെ ല്ലങ്കിൽ ബയോ ഇൻഫർമാറ്റിക്സിൽ എംഎസ്സി, ബിടെക്.
എംഎസ്ഫാം ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി: അഹമ്മദാബാദ്, ഗോഹട്ടി, ഹൈദരാബാദ്, റായ്ബറേലി, മൊഹാലിബിഫാം, ബിവിഎസ്സി, എംബിബിഎസ്.
എംഫാം ഫാർമസി പ്രാക്ടീസ്: ഹാജിപൂർ, മൊഹാലിബിഫാം.
എംഎസ്ഫാം ട്രഡിഷണൽ മെഡിസിൻ: മൊഹാലിബിഫാം, ബിഎഎംഎസ്, എംഎസ്സി ബോട്ടണി.
എംബിഎ ഫാം ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്: ഹൈദരാബാദ്, മൊഹാലിബിഫാം, കെമിക്കൽ എൻജിനിയറിംഗിൽ ബിടെക്, കെമിക്കൽ അെ ല്ലങ്കിൽ ലൈഫ് സയൻസിൽ എംഎസ്സി.
യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ചെന്നൈ, ചണ്ഡിഗഡ്, ഡെറാഡൂൺ, ഗോഹട്ടി, ഹൈദരാബാദ്, ജയ്പുർ, കോൽക്കത്ത, മുംബൈ, നാഗ്പുർ, ന്യൂഡൽഹി, പൂന എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ. തെരഞ്ഞെടക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പൻഡിന് അർഹതയുണ്ടായിരിക്കും. കൂടാതെ ഹോസ്റ്റൽ സൗകര്യവും ലഭിക്കും. അഹമ്മദാബാദ് സെന്ററിനാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല.
കൂടുതൽ വിവരങ്ങൾക്ക്.http://ww w.niper ahm.ac.in.