University News
സു​വ​ർ​ണ ജൂ​ബി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ല്‍ 'ഒ​ളി​മ്പ്യാ​ഡ് 2018' ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ന​ട​ക്കും. ഗ​വേ​ഷ​ക​ര്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍, ക്യാ​മ്പ​സ് അ​ധ്യാ​പ​ക​ര്‍, സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് മ​ത്സ​രം. അ​ത്‌​ല​റ്റി​ക്സ്, ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍, ബാ​ഡ്മി​ന്‍റ​ണ്‍, വ​ടം​വ​ലി, ത്രോ ​ബോ​ള്‍, ചെ​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ കാ​മ്പ​സ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ക. ഏ​പ്രി​ല്‍ മൂ​ന്നി​ന് വൈ​സ് ചാ​ന്‌​സ​ല​ര്‍ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
More News