University News
എം​ജി പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്കു​ള്ള (കാ​റ്റ്) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 31വ​രെ ന​ട​ത്താ​വു​ന്ന​താ​ണ്. സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​വി​ധ എം​എ, എം​എ​സ്സി, എ​ൽ​എ​ൽ​എം, എം​ടി​ടി​എം, എം​എ​ഡ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നാ​യാ​ണു അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ംംം.ര​മേ.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​ന പ്ര​ക്രി​യ, യോ​ഗ്യ​ത, പ​ഠ​ന​വ​കു​പ്പു​ക​ൾ, പി​ജി പ്രോ​ഗ്രാ​മു​ക​ൾ, പ​രീ​ക്ഷാ ഘ​ട​ന, സി​ല​ബ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്പെ​ക്്ട്സും കാ​ണു​ക. ഡെ​ബി​റ്റ് കാ​ർ​ഡ്, എ​ടി​എം, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് ഫീ​സ​ട​യ്ക്കാം. ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. എം​എ​സ്സി സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ള്ള​താ​ണ്. എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ർ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്്ട​ർ​ക്ക് നി​ശ്ചി​ത തീ​യ​തി​യ്ക്കു​ള്ളി​ൽ അ​യ​ച്ചു ന​ൽ​കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഇ​മെ​യി​ൽ:​ര​മ​രേ​ല​ഹ​ഹാ​ഴൗി​ശ്ലൃ​ശെ്യേ@​ഴാ​മ​ശ​ഹ.​രീാ, ഫോ​ണ്‍: 9447484980.

ബി​ടെ​ക്, ബി​ആ​ർ​ക് അ​പേ​ക്ഷ​ക​ൾ

ബി​ടെ​ക്, ബി​ആ​ർ​ക് ഒ​ന്നും ര​ണ്ടും, നാ​ല്, ആ​റ്, ഏ​ഴ്, എ​ട്ട് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തും. ഇ​തോ​ടൊ​പ്പം 2002 മു​ത​ൽ 2009 വ​രെ അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 1997 മു​ത​ൽ 2001 സ്കീ​മി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മാ​ന പേ​പ്പ​റു​ക​ൾ​ക്കു​മു​ള്ള മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളും ന​ട​ത്തും. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ സെ​മ​സ്റ്റ​ർ ഒ​ന്നി​ന് 200 രൂ​പ വീ​ത​വും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. എ​ട്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി അ​ട​യ്ക്ക​ണം. മേ​ഴ്സി ചാ​ൻ​സി​ന് ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ (2009 അ​ഡ്മി​ഷ​ൻ) 5000 രൂ​പ​യും ര​ണ്ടാ​മ​തും അ​പേ​ക്ഷി​ക്കു​ന്ന​വ​ർ (2008 അ​ഡ്മി​ഷ​ൻ) 7000 രൂ​പ​യും അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ് അ​പേ​ക്ഷ​ക​ർ (2002 2007 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് 1997 2001 അ​ഡ്മി​ഷ​ൻ) 10000 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സും അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ർ മാ​ത്ത​മാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ് അ​നാ​ലി​സി​സ് പ​രീ​ക്ഷ ഏ​പ്രി​ൽ 16നും ​ബി​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ ചോ​യ്സ് ബേ​സ്ഡ് കോ​ഴ്സ് മൈ​ക്രോ ബ​യോ പ്രോ​സ​സ്സ് പ​രീ​ക്ഷ ഏ​പ്രി​ൽ നാ​ലി​നും ന​ട​ത്തു​ന്ന​താ​ണ്.

സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക യോ​ഗം

ഏ​പ്രി​ൽ 20ന് ​ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ​ർ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ല്ലാ സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​രു​ടെ യോ​ഗം മാ​ർ​ച്ച് 27നും ​എ​റ​ണാ​കു​ളം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ യോ​ഗം 28നും ​യൂ​ണി​വേ​ഴ്സി​റ്റി അ​സം​ബ്ലി ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന​താ​ണ്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.