ഏപ്രിൽ മൂന്നിന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷ ഏപ്രിൽ 11 ലേക്ക് പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ക്ലാസുകൾ ഇല്ല
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന എല്ലാ കോഴ്സുകൾക്കും 29 മുതൽ ഏപ്രിൽ രണ്ടുവരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ഡയറക്ടർ അറിയിച്ചു.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷ
മേയ് ഒൻപതിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകൾക്ക് ഏപ്രിൽ 16, 50 രൂപ പിഴയോടെ ഏപ്രിൽ 18, 125 രൂപ പിഴയോടെ ഏപ്രിൽ 20 വരെയും ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിബിഎ പരീക്ഷ
മേയ് 17ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിബിഎ (2013 & 2014 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ ഒൻപത്, 50 രൂപ പിഴയോടെ ഏപ്രിൽ 11, 125 രൂപ പിഴയോടെ ഏപ്രിൽ 13 വരെയും ഫീസടച്ച് അപേക്ഷിക്കാം. പരീക്ഷാഫീസിനോടൊപ്പം 200/ രൂപ മൂല്യനിർണയ ക്യാന്പ് ഫീസായും അടക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുള്ളൂ.
എംഎസ്സി ഫലം
2017 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് ഫലം വെബ്സൈറ്റിൽ .
ത്രിദിന ശില്പശാല
കേരള സർവകലാശാല അറബി വിഭാഗം പരിശീലനരംഗത്തെ ആദ്യത്തെ നൂതന പരിശീലന കേന്ദ്രമായ യൂഫോറിയയുമായി സഹകരിച്ച് ന്യൂറോ ലിങ്ക്വസ്റ്റിക് പ്രോഗ്രാമിംഗ് (എൻഎൽപി) യിൽ ത്രിദിന ശില്പശാല സംഘടിപ്പിക്കും. മേയ് ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാര്യവട്ടം അറബി വകുപ്പിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. 2000 രൂപ ഫീസടച്ച് നേരത്തെ രജിസ്റ്റർ ചെയ്യുന്ന 15 പേർക്കാണ് പ്രവേശനം. കഴിഞ്ഞ പതിനഞ്ച് വർഷമായി പരിശീലന രംഗത്തെ നിറസാന്നിധ്യമായ വി.സി മുഹമ്മദ് ജമീലാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വിശദവിവരങ്ങൾക്ക് ഫോണ്: 9747318105
എംഎ, എംഎസ്സി ജ്യോഗ്രഫി ഫലം
2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ജ്യോഗ്രഫി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ .
എംഎസ്സി , എംപിഎ, എംഎംസിജെ ഫലം
2017 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംപിഎ, എംഎംസിജെ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
രണ്ടാം സെമസ്റ്റർ ട്യൂഷൻഫീസ് അടക്കണം
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബിരുദ/ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് 201718 അധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്റർ ട്യൂഷൻഫീസ് ഏപ്രിൽ അഞ്ച്, 50 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കായി എസ്ഡിഇയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
എൽഎൽഎം വാചാപരീക്ഷ
2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വാചാപരീക്ഷ ഏപ്രിൽ 23 മുതൽ 25 വരെ സർവകലാശാലയുടെ സെനറ്റ് ഹൗസ് ക്യാന്പസിൽ നടത്തും. സമയവിവരപ്പട്ടിക വെബ്സൈറ്റിൽ ലഭിക്കും.