University News
അവസാനവർഷ ബിരുദ (വിദൂര വിദ്യാഭ്യാസം) പരീക്ഷ ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ ഏപ്രിൽ നാലിന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം അവസാന വർഷ (മാർച്ച് 2018) ബിരുദ പരീക്ഷയുടെ (2011 പ്രവേശനം മുതൽ) ഹാൾടിക്കറ്റും ടൈംടേബിളും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭിക്കും. ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ വിഭാഗത്തിൽ അന്വേഷിക്കേണ്ടതാണ് (ഫോണ്‍ നന്പർ: 04972715475, 76, 77, 78)

ബികോം ഫിനാൻസ് പരീക്ഷാഫലം

ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, പൈസക്കരിയുടെ ഒന്നാം സെമസ്റ്റർ ബികോം ഫിനാൻസ് (റഗുലർ സിബിസി എസ്എസ് നവംബർ 2016) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ഏപ്രിൽ 10 വരെ സ്വീകരിക്കു
ന്നതാണ്.

ഏപ്രിൽ രണ്ടിലെ പരീക്ഷകൾ മാറ്റിവച്ചു

2018 ഏപ്രിൽ രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല. ബ്രാക്കറ്റിൽ പുനഃക്രമീക്കരിച്ച തീയതി.
1. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ (ഏപ്രിൽ ഒൻപത്).
2. രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഏപ്രിൽ 13)
3. തേഡ് പ്രഫഷണൽ ബിഎഎംഎസ്(സപ്ലിമെന്‍ററി) പരീക്ഷ (ഏപ്രിൽ മൂന്ന്).

ബിടെക് ഇന്‍റേണൽ മാർക്ക് ഇംപ്രൂവ്മെന്‍റ്

2007 മുതൽ പ്രവേശനം ലഭിച്ച ബിടെക് വിദ്യാർഥികൾക്ക് ഇന്‍റേണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എക്സ്റ്റേണൽ പരീക്ഷയ്ക്ക് 40 മാർക്കോ അതിലധികമോ ലഭിച്ച് പാസ് മാർക്ക് നേടിയവർക്ക് മാത്രമേ ഇന്‍റേണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിന് അർഹതയുള്ളൂ. എല്ലാ സെമസ്റ്ററുകളിലും കൂടെ ആകെ അഞ്ച് പേപ്പറുകൾക്ക് മാത്രമേ ഇന്‍റേണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിന് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2018 ഏപ്രിൽ 17 ന് ആരംഭിക്കുന്നതാണ്. അപേക്ഷകൾ പിഴ കൂടാതെ ഏപ്രിൽ 21 വരേയും 150 രൂപ പിഴ സഹിതം ഏപ്രിൽ 24 വരേയും സമർപ്പിക്കാവുന്നതാണ്.

ഓരോ സെമസ്റ്ററിനും പ്രത്യേകമായി ഓണ്‍ലൈൻ അപേക്ഷ നൽകേണ്ടതും എല്ലാ മസ്റ്ററുകളുടേയും അപേക്ഷയുടെ പ്രിന്‍റൗട്ട് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിന്‍റെ ശിപാർശയോടെ നിശ്ചിത ഫീസ് അടച്ചതിന്‍റെ ചലാനും എക്സ്റ്റേണൽ പരീക്ഷ പാസായ മാർക്ക് ലിസ്റ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2018 ഏപ്രിൽ 26 നു മുൻപായി സർവകലാശാലയിൽ ലഭിക്കേണ്ടതാണ്. എല്ലാ സെമസ്റ്ററുകളുടേയും അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്. ഒരു പേപ്പറിന് 2000 രൂപ വീതവും അപേക്ഷാഫോം ഫീസായി 40 രൂപയും (ഓരോ സെമസ്റ്ററിനും), മാർക്ക് ലിസ്റ്റ് ഫീസായ 60 രൂപയും (ഓരോ സെമസ്റ്ററിനും) സർവകലാശാല ഫണ്ടിൽ അടയ്ക്കേണ്ടതാണ്.

കോളജിൽ അടയ്ക്കേണ്ട ഫീസായ 2000 രൂപ (ഓരോ പേപ്പറിനും) കോളജിൽ തന്നെ അടയ്ക്കേണ്ടതാണ്. കോളജ് പ്രിൻസിപ്പൽമാർ വിദ്യാർഥികളുടെ ഇന്‍റേണൽ മാർക്കുകൾ 2018 ഓഗസ്റ്റ് 31 ന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വാക്ക് ഇൻ ഇന്‍റർവ്യൂ

ഏപ്രിൽ രണ്ടിന് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരുന്ന വാക്ഇൻഇന്‍റർവ്യൂ മൂന്നിലേക്ക് മാറ്റിവച്ചു. സ്ഥലം, സമയം ഇവയിൽ മാറ്റമില്ല.