ഏപ്രിൽ രണ്ടിലെ പരീക്ഷകൾ മാറ്റി
ഏപ്രിൽ രണ്ടിന് നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി ബ്രാക്കറ്റിൽ.
കോളജ്/വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎസ്ഡബ്ല്യൂ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ നാല്), നാലാം സെമസ്റ്റർ ബിടിഎ (സിയുസിബിസിഎസ്എസ്, 2015 പ്രവേശനം) റഗുലർ (ഏപ്രിൽ നാല്), മൂന്നാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 13), ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2014, 2009 സ്കീം) (ഏപ്രിൽ 11), എൽഎൽബി (2000 മുതൽ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റർ (പഞ്ചവത്സരം) ആറാം സെമസ്റ്റർ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ (മേയ് രണ്ട്). പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പ്രഫസർ, അസോസ്യേറ്റ് പ്രഫസർ ഡെപ്യൂട്ടേഷൻ നിയമനം
പ്രഫസർ (പൊളിറ്റിക്കൽ സയൻസ്), അസോസ്യേറ്റ് പ്രഫസർ (റഷ്യൻ) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യുജിസി റഗുലേഷൻ പ്രകാരം യോഗ്യതയുള്ള സർവകലാശാല/ ഗവണ്മെന്റ്/ എയ്ഡഡ് കോളജ് അധ്യാപകർക്ക് ബയോഡാറ്റയും സ്ഥാപന മേധാവിയുടെ സമ്മതപത്രവും സഹിതം അപേക്ഷിക്കാം. പ്രഫസർ തസ്തികയിൽ അപേക്ഷകരുടെ അഭാവത്തിൽ അസോസ്യേറ്റ് പ്രഫസറെയും, അസോസ്യേറ്റ് പ്രഫസറുടെ അഭാവത്തിൽ അസിസ്റ്റന്റ് പ്രഫസറെയും പരിഗണിക്കും. രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം, 673635 എന്ന വിലാസത്തിൽ അപേക്ഷ ഏപ്രിൽ 13നകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
ഓവർസിയർ അഭിമുഖം 12ന്
എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയർ (ഇലക്ട്രിക്കൽ) കരാർ നിയമനത്തിന് ഏപ്രിൽ രണ്ടിന് നടത്താനിരുന്ന അഭിമുഖം ഏപ്രിൽ 12ന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ഫോണ് : 0494 2407106.
നാലാം സെമസ്റ്റർ യുജി പരീക്ഷാ അപേക്ഷ: തിയതി നീട്ടി
കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ കേരളത്തിന് പുറത്തും വിദേശ കേന്ദ്രങ്ങളിലെയും നാലാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ എൽആർപി/ ബികോം/ബികോം ഓണേഴ്സ്സിസിഎസ്എസ്/ബികോം വൊക്കേഷണൽ/ ബിബിഎ/ ബിടിഎച്ച്എം/ ബിഎച്ച്എ/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിടിഎ/ ബിടിഎഫ്പി/ ബിവോക്/ ബിഎ അഫ്സൽഉൽഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ ഏപ്രിൽ മൂന്ന് വരെയും 150 രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും നീട്ടി.
പരീക്ഷാഫലം
2017 മേയിൽ നടത്തിയ പ്രീവിയസ് എംഎ ഇക്കണോമിക്സ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നോണ് സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 11 വരെ അപേക്ഷിക്കാം.
എംഎഡ് പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എംഎഡ് ജൂലൈ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബിഎസ് സി സുവോളജി എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റർ ബിഎസ് സി സുവോളജി പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ അധ്യാപകർ ഏപ്രിൽ നാലിന് രാവിലെ 10.30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ഹാജരാകണം.
ജൂബിലി കീ ചെയിനും പേനയും
സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാർത്ഥം സൂക്ഷിക്കാവുന്ന വിധം ഡിസൈൻ ചെയ്ത കീ ചെയിൻ കാലിക്കട്ട് സർവകലാശാലാ സെൻട്രൽ കോഓപറേറ്റീവ് സ്റ്റോർ മുഖേന ഏപ്രിൽ മൂന്ന് മുതൽ വിതരണത്തിനെത്തും.
ഇതോടൊപ്പം പ്രകൃതി സംരക്ഷണ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ സസ്യവിത്ത് ഉൾപ്പെടുത്തിയ പേപ്പർ പേനയും അന്ന് മുതൽ വിൽപ്പന നടത്തും. ആദ്യ കീ ചെയിൻ പ്രഫ.കെ. വി. മോഹനന് നൽകി പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ ഉദ്ഘാടനം ചെയ്യും. കീ ചെയിനിന് 50 രൂപയും പേപ്പർ പേനയ്ക്ക് 12 രൂപയുമാണ് വില. പേപ്പർ പേന, ഡിഎസ് യു ചെയർ പേഴ്സണ് കെ.ആർ. രമ്യ ഏറ്റുവാങ്ങും. 250 രൂപ വിലയുള്ള ബാഗിന്റെ വിൽപ്പനയും ഏപ്രിലിൽ തന്നെ ആരംഭിക്കുമെന്ന് ഗോൾഡൻ ജൂബിലി മെമന്റോസ്, സുവനീർ കമ്മിറ്റി കോഓർഡിനേറ്റർ ഡോ.ജോണ് ഇ. തോപ്പിൽ അറിയിച്ചു.