രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷകൾ 23ന് ആരംഭിക്കും. ഓണ്‍ലൈൻ അപേക്ഷകൾ അഞ്ചു വരെ പിഴയില്ലാതെയും 150 രൂപ പിഴയോടെ ഏപ്രിൽ ഏഴു വരെയും സമർപ്പിക്കാം. അപേക്ഷകൾ എപിസി, ചലാൻ എന്നിവ സഹിതം ഒൻപതിന് തന്നെ സർവകലാശാലയിൽ എത്തിക്കണം. സപ്ലിമെന്ററി വിദ്യാർഥികൾക്ക് ഫലം പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷിക്കാൻ അവസരം നൽകും.
പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിഎസ്ഡബ്ല്യു പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും നാല്, അഞ്ച് തീയതികളിൽ മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിലും ഒൻപത്,10 തീയതികളിൽ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലും 11,12 തീയതികളിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളജിലും നടക്കും.
ആറാം സെമസ്റ്റർ ബിബിഎ ടിടിഎം (കോർ റെഗുലർ/ സപ്പിമെന്ററി മേയ് 2018) ഡിഗ്രിയുടെ പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷകൾ ആറ്, ഏഴ് തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) പരീക്ഷകൾ
ആറ്, നാല്, രണ്ട് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 23, മേയ് ഏഴ്, മേയ് 18 തീയതികളിൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ
ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴയില്ലാതെ ആറു വരെയും 150 രൂപ പിഴയോടെ ഒൻപത് വരെയും നൽകാം. അപേക്ഷകൾ ചലാൻ എപിസി സഹിതം 11 ന് തന്നെ സർവകലാശാലയിൽ എത്തിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎസ്സി എംഎൽടി (സപ്ലിമെന്ററി) പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്ററി, ജൂണ്‍ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 11 വരെ സർവകലാശാലയിൽ സ്വീകരിക്കും.