നാളെ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ, എംഎസ്സി, എംകോം പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റുകൾ വാങ്ങി തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടതാണ്.
അപേക്ഷാ തീയതി അഞ്ചാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2015 അഡ്മിഷൻ റഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 23ന് ആരംഭിക്കും. അപേക്ഷകൾ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും.
നാലാം വർഷ ബിഎസ്സി എംഎൽടി (2013 അഡ്മിഷൻ റഗുലർ ആൻഡ് 2008 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 25നു ആരംഭിക്കും. അപേക്ഷകൾ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പർഫൈനോടെ 16 വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 20 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.
മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി (2014 അഡ്മിഷൻ റഗുലർ, 2008 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 20ന് ആരംഭിക്കും.ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും.
രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്കീം 2015 അഡ്മിഷൻ ആൻഡ് പഴയ സ്കീം 2008 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷ മേയ് ഏഴിന് ആരംഭിക്കും. അപേക്ഷകൾ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും.
ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി (പുതിയ സ്കീം 2015 അഡ്മിഷൻ സപ്ലിമെന്ററി ആൻഡ് പഴയ സ്കീം 2008 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 27ന് ആരംഭിക്കും. അപേക്ഷകൾ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും.
പ്രാക്്ടിക്കൽ 2018 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (സിബിസിഎസ്എസ് 2015 അഡ്മിഷൻ റഗുലർ, 2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കലും പ്രോജക്്ട് മൂല്യനിർണയവും ഒന്പതു മുതൽ അതാത് കോളജുകളിൽ് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം 2017 ഒക്ടോബറിൽ നടത്തിയ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.
യുജിസിനെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ്, ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം യൂണിവേഴ്സിറ്റി കാന്പസിൽ നടത്തും. 0481 2731025.
റിസർച്ച് ഫെലോ ഒഴിവ് ഇന്റർനാഷണൽ ആൻഡ് ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ്് നാനോ ടെക്നോളജിയിൽ ന്ധഹൈബ്രിഡ് നാനോ പാർട്ടിക്കിൾസ് ഫോർ ബയോ മെഡിക്കൽ ആപ്ലിക്കേഷൻസ്’ എന്ന വിഷയത്തിൽ റിസർച്ച് ഫെലോ ഒഴിവുണ്ട്. കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ലൈഫ് സയൻസിൽ എംഎസ്സി ബിരുദവും, യുജിസി സിഎസ്ഐആർ, ഗേറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഡയറക്്ടർ, ഇന്റർനാഷണൽ ആൻഡ് ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ്് നാനോ ടെക്നോളജി, എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം, കേരള 686560 എന്ന വിലാസത്തിൽ 20നകം അപേക്ഷിക്കണം. ഇമെയിൽ:
[email protected].