University News
എംബിഎ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 2018 അധ്യയന വർഷത്തിലേക്കുള്ള എംബിഎ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്‍റ് പഠന വിഭാഗം, പാലയാട്, തലശേരി കാന്പസ് നടത്തുന്ന എംബിഎ, കോഴ്സിലേക്കും, മങ്ങാട്ട്പറന്പ കാന്പസ്, നീലേശരം കാന്പസ്, ഐസി
എം പറശിനിക്കടവ് എന്നിലിടങ്ങളിലുള്ള സെന്‍ററുകളിൽ നടത്തുന്ന എംബിഎ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

അടിസ്ഥാന യോഗ്യത : കണ്ണൂർ സർവകലാശാലയുടെ അല്ലെങ്കിൽ എഐസിടി / യൂജിസി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും സർവകലാശാലയുടെ / സ്ഥാപനത്തിൽ നിന്ന് നേടിയ ബീരുദം (മാർക്ക്: ജനറൽ വിഭാഗം (50 ശതമാനം), ഒബിസി (45 ശതമാനം), എസ് സി/എസ്ടി വിഭാഗം (35 ശതമനത്തിൽ കുറയാത്ത പാസ്മാർക്ക്) കെ.മാറ്റ്/ സി.മാറ്റ്/കാറ്റ് എന്നീ പ്രവേശനപരീക്ഷകളിൽ ഏതെങ്കിലും ഒരു പ്രവേശന പരീക്ഷയുടെ സ്ക്കോർ (കുറഞ്ഞ മാർക്ക് : ജനറൽ വിഭാഗം 15 ശതമാനം, ഒബിസി 10 ശഥമാനം, എസ് സി/എസ്ടി 7.5 ശതമാനം), സർവകലാശാല നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷൻ, ഇന്‍റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2018 സെപ്റ്റംബർ 30 നകം, ഓരോ വിഭാഗത്തിലുമുള്ള അപേക്ഷകരുടെ ബിരുദ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റിന്‍റെ ഒറിജിനൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഓണ്‍ലൈനായി ഏപ്രിൽ 17ാം തീയതിക്കു മുൻപായി സമർപ്പിക്കണം.

അപേക്ഷാ ഫീസ് ജനറൽ വിഭാഗങ്ങൽക്ക് 500 രൂപയും എസ് സി/ എസ്ടി വീഭാഗങ്ങൾക്ക് 100 രൂപയും ആണ്. അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അസൽ ചലാൻ രശീതി (എസ് സി / എസ്ടി വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്‍റെ പകർപ്പും ഹാജരാക്കണം.

സർട്ടിഫിക്കറ്റുകൾ സഹിതം 24 ന് വൈകുന്നേരം അഞ്ചിന് മുൻപായി ഹെഡ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കണ്ണൂർ സർവകലാശാല, തലശേരി കാന്പസ്, പാലയാട് 670661 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.


ഇന്‍റേണൽ മാർക്ക് ഓണ്‍ലൈനായി സമർപ്പിക്കണം

ആറാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ് 2015 അഡ്മിഷൻ) ഇന്‍റേണൽ അസസ്മെന്‍റ് മാർക്കുകൾ ഓണ്‍ലൈനായി 12 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടു
ത്തിയ പ്രിന്‍റൗട്ട് 20നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും വകുപ്പുതലവൻമാരും മേൽ പരാമർശിച്ച തീയതിക്കുള്ളിൽ ഇന്‍റേണൽ അസസ്മെന്‍റ് മാർക്കുകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംശയനിവാരണത്തിനായി 04972715405 എന്ന നന്പറിർ ബന്ധപ്പെടാവുന്നതാണ്.