University News
ബികോം അ​ഡീ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 10നും 27​നും ന​ട​ക്കു​ന്ന ബികോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ (2011 അ​ഡ്മി​ഷ​ൻ മു​ത​ൽ മാ​ർ​ച്ച് 2018) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ൽനി​ന്നും വാ​ങ്ങി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​വും അ​നു​വ​ദി​ച്ച കേ​ന്ദ്ര​വും (ബ്രാ​യ്ക്ക​റ്റി​ൽ) ഇ​പ്ര​കാ​ര​മാ​ണ്. പ​യ്യ​ന്നൂ​ർ കോ​ള​ജ് (ജാ​ന​കി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ, ചെ​റു​പു​ഴ), പി.​ആ​ർ.​എ​ൻഎ​സ്എ​സ്​കോ​ള​ജ്, മ​ട്ട​ന്നൂ​ർ (ജിഎ​ച്ച്എ​സ്എ​സ്, ഇ​രി​ക്കൂ​ർ), സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​ന്പ് (സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ളി​പ്പ​റ​ന്പ്), ഗ​വ.​കോ​ള​ജ്, മാ​ന​ന്ത​വാ​ടി (ജി.​യു.​പി.​സ്കൂ​ൾ ത​രു​വ​ണ), ഗ​വ: കോ​ള​ജ്, കാ​സ​ർ​ഗോ​ഡ് (ലി​റ്റി​ൽ ലി​ല്ലി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കു​ന്പ​ള, കാ​സ​ർ​ഗോ​ഡ്), എം.​ജി.​കോ​ള​ജ്, ഇ​രി​ട്ടി (ഇ​രി​ക്കൂ​ർ റ​ഹ്‌മാ​നി​യ ഓ​ർ​ഫ​നേ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രു​വ​ള​ത്തു​പ​റ​ന്പ്), നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് (ജി​എ​ഫ്എ​ച്ച്എ​സ്, കാ​ഞ്ഞ​ങ്ങാ​ട്), ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി (ജി​വി​എ​ച്ച്എ​സ്എ​സ്, ക​തി​രൂ​ർ), കെ.​എം.​എം. ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ (ജി​ജി വി​എ​ച്ച്എ​സ്എ​സ്, ചെ​റു​കു​ന്ന്), നി​ർ​മ​ല​ഗി​രി കോ​ളജ് (കോ​ട്ട​യം രാ​ജാ​സ് ഹൈ​സ്കൂ​ൾ, പാ​തി​രി​യാ​ട്), എ​സ്.​എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ (എ​സ്.​എ​ൻ.​കോ​ള​ജ്, ക​ണ്ണൂ​ർ).


തു​റ​ന്ന സം​വാ​ദം 10ന്

ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം. ​ചി​ത്ര എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 10ന് ​രാ​വി​ലെ 10.30ന് ​സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 200 രൂ​പ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.30ന് ​എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in ൽ ​ല​ഭ്യ​മാ​ണ്.