University News
ആറാം സെമസ്റ്റര്‍ സുവോളജി മാര്‍ച്ച് 2018 പരീക്ഷയുടെ പ്രോജക്ട്
മൂല്യനിര്‍ണയവും വൈവാവോസിയും ബന്ധപ്പെട്ട കോളജുകളില്‍ 16ന് ആരംഭിക്കും. ഇതു സംബന്ധിച്ച് എക്‌സാമിനര്‍ ബോര്‍ഡു യോഗം 12നു രാവിലെ 11നു പരീക്ഷാഭവനിലെ 201ാം നമ്പര്‍ മുറിയില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബോട്ടണി (യുജി, സിബിസിഎസ്എസ്, 2015 അഡ്മിഷന്‍ റെഗുലര്‍ 2013 ആന്‍ഡ് 2014 അഡ്മിഷന്‍ സപ്ലിമെന്ററി) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും ബന്ധപ്പെട്ട കോളജുകളില്‍ 16ന് ആരംഭിക്കും. ഇതു സംബന്ധിച്ച് എക്‌സാമിനര്‍ ബോര്‍ഡു യോഗം 12നു രാവിലെ 11നു പരീക്ഷാഭവനിലെ 201ാം നമ്പര്‍ മുറിയില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

2018 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും 17 മുതല്‍ 20 വരെ അതാത് കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2018 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും 17നു കോതമംഗലം എംഎ കോളജിലും 19നു കാലടി ശ്രീശങ്കര കോളജിലും നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷാ തീയതി

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (നാലു പിഎം മുതല്‍ ഒമ്പതു പിഎം റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും അപേക്ഷിക്കാം. റെഗുലര്‍ വിദ്യാര്‍ഥികള്‍ സെമസ്റ്ററൊന്നിന് 100 രൂപ വീതം സിവി ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

ആറാം സെമസ്റ്റര്‍ ഡിഡി എംസിഎ (2015 അഡ്മിഷന്‍ റെഗുലര്‍, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മേയ് എട്ടിന് ആരംഭിക്കും. അപേക്ഷകള്‍ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷാ തീയതി

2018 മേയില്‍ നടത്തുന്ന ഓഫ് കാമ്പസ് യുജി, പിജി (സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മേയ് മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും

ആറാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ് മോഡല്‍ ഒന്ന്, ര്, മൂന്ന് റെഗുലര്‍, സപ്ലിമെന്ററി) മാര്‍ച്ച്, ഏപ്രില്‍ 2018 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും 16 മുതല്‍ 18 വരെ അതാത് കേന്ദ്രങ്ങളില്‍ നടത്തും്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍്.

ആറാം സെമസ്റ്റര്‍ ബിഎ ഇക്കണോമിക്‌സ് (സിബിസിഎസ്എസ് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രോജക്്ട് മൂല്യനിര്‍ണയവും വൈവാവോസിയും 12 മുതല്‍ വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സര്‍വകലാശാലാ എന്‍എസ്എസ് അവാര്‍ഡ്

എംജി സര്‍വകലാശാലയുടെ കീഴില്‍ 201718 കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍എസ്എസ് യൂണിറ്റുകള്‍, വോൡയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാ തല അവാര്‍ഡിന് പരിഗണിക്കുന്നതിന് ശിപാര്‍ശകള്‍ 30നു വൈകുന്നേരം അഞ്ചു വരെ സര്‍വകലാശാലാ എന്‍എസ്എസ് ഓഫീസില്‍ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ഇമെയിലായി അയച്ചിട്ടു്. 0481 2731029.

അസിസ്റ്റന്റ് മത്സര പരീക്ഷാ പരിശീലനം

സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കമ്പനി, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പരിശീലനം സര്‍വകലാശാലാ കാമ്പസില്‍ നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. 0481 2731025.