സൗജന്യ ചുരിദാർ നിർമാണവും ഡിസൈനിംഗും
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ ചുരിദാർ നിർമാണവും ഡിസൈനിംഗും പരിശീലിപ്പിക്കുന്നു. മെറ്റീരിയലിന്റെ തുക പഠിതാക്കൾ നൽകണം. പത്ത് ദിവസമാണ് കോഴ്സിന്റെ ദൈർഘ്യം. ആദ്യം വരുന്ന 50 പേർക്കാണ് പ്രവേശനം. പഠനവിഭാഗത്തിൽ രജിസ്റ്റർ ചെയ്യണം (0494 2407360).
പ്രഫഷണൽ അസിസ്റ്റന്റ് താത്കാലിക നിയമനം
സ്വാശ്രയ കേന്ദ്രങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തേക്കാണ് നിയമനം. അവസാന തിയതി ഏപ്രിൽ 25. യോഗ്യത: അംഗീകൃത ബിരുദവും ലൈബ്രറി സയൻസിൽ ബിരുദം/പിജിയും. പ്രായപരിധി 65 വയസ്. പ്രതിദിന വേതനം 600 രൂപ. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാ അപേക്ഷ
എൽഎൽബി ത്രിവത്സരം (2008 സ്കീം, 2011 മുതൽ പ്രവേശനം) ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കും, പഞ്ചവത്സരം (2008 സ്കീം, 2009 മുതൽ പ്രവേശനം) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ത്രിവത്സരം (2011 പ്രവേശനം), പഞ്ചവത്സരം (2009 പ്രവേശനം) വിദ്യാർഥികൾക്ക് ഇത് അവസാന അവസരമായിരിക്കും.
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിജിഡിഎ (2014 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ജോയന്റ് കണ്ട്രോഫർ എക്സാമിനേഷൻസ് എട്ട്, എക്സാമിനേഷൻസ്ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം 26നകം ലഭിക്കണം.
2017 മേയിൽ നടത്തിയ പ്രീവിയസ് എംഎ ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽഎം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എംഎസ് സി സുവോളജി മൂല്യനിർണയ ക്യാന്പ് മാറ്റി
ഒന്നാം സെമസ്റ്റർ എംഎസ് സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷയുടെ 23ന് നടത്താനിരുന്ന മൂല്യനിർണയ ക്യാന്പ് 25 മുതൽ സർവകലാശാലാ കാന്പസിലെ സുവോളജി പഠനവകുപ്പിൽ നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ ക്യാന്പിൽ പങ്കെടുക്കണം.
എംഎ ഇക്കണോമിക്സ്, ഹിസ്റ്ററി മൂല്യനിർണയ ക്യാന്പ്
ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിയുസിഎസ്എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 18 മുതൽ സർവകലാശാലാ വെബ്സെന്ററിലും (നോർത്ത് സോണ്‍ ), പഴഞ്ഞി എംഡി കോളജിലും (സൗത്ത് സോണ്‍ ), എംഎ ഹിസ്റ്ററി മൂല്യനിർണയ ക്യാന്പ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.